സി എച്ചിൻ്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം ; ഡാബ്കെ ലയാലിക്ക് സമാപനം

സി എച്ചിൻ്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം ; ഡാബ്കെ ലയാലിക്ക് സമാപനം
Jan 31, 2025 07:23 PM | By Athira V

നാദാപുരം : ( www.truevisionnews.com)  " എൻ്റെ സമുദായം വിറക് വെട്ടികളും വെള്ളം കോരി കളുമായി ഒതുങ്ങരുത് " ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയുടെ സ്വപ്നം സാക്ഷാക്കാരത്തിലേക്ക്.

കാലിക്കറ്റ് സർവകലാശാലയുടെ ബി സോൺ കലോത്സവം ഡാബ്കെ ലയാലി വിജയകരമായി സമാപനത്തിലേക്ക് നീങ്ങുമ്പോൾ സി എച്ചിൻ്റെ ആത്മസമർപ്പണത്തിന് നാദാപുരത്തിൻ്റെ ബിഗ് സല്യൂട്ട്.

മലബാറിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സി എച്ച് നടത്തിയ പ്രവർത്തനങ്ങൾ ചരിത്രം സൃഷ്ടിച്ചു.

സപ്ത കക്ഷി മുന്നണിയുടെ ഭാഗമായി രണ്ടാം ഇ എം എസ് മന്ത്രി സഭയിൽ സി എച്ച് വിദ്യാസ മന്ത്രിയായിരിക്കെ നടത്തിയ പ്രവർത്തനങ്ങളെ തുടർന്ന് 1968 ലാണ് കോഴിക്കോട് യൂണിവേഴ്സിറ്റിക്ക് തറക്കല്ലിട്ടത്.

മലപ്പുറം ജില്ലയും കോഴിക്കോട് യൂണിവേഴ്സിറ്റിയും മുസ്ലീം ലീഗിൻ്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. യൂണിവേഴ്സിറ്റി രൂപീകരിച്ചതിന് ശേഷം സി എച്ച് പിൻമുറക്കാൻ എം എസ് എഫ് കെ എസ് യുവിനൊപ്പം ചേർന്ന് നിരവധി തവണ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ അമരത്തേക്ക് വന്നു.

മത വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിയ ഒരു വിഭാഗത്തെ ആധുനിക വിദ്യാഭ്യാസത്തിൻ്റ ഉന്നതിയിലേക്ക് എത്തിക്കാൻ സി എച്ചും മുസ്ലിം ലീഗും നടത്തിയ പ്രവർത്തനങ്ങൾ പിന്നാക്ക സമുദായത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിക്ക് സഹായകമായി.

ഇത്തരം പ്രവർത്തനങ്ങൾ മലബാറിൻ്റെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ഉന്നത നിലവാരമുള്ള കലാലയങ്ങൾ ഉയർന്ന് വരാൻ സഹായകമായി വന്നു.

മുസ്ലീംങ്ങളുടെ ഉന്നതി ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങൾ ഇതര സമുദായങ്ങൾക്കും ഏറെ ഗുണം ചെയ്തു. നാദാപുരത്തിൻ്റെ മണ്ണിൽ ആദ്യമായി എത്തിയ ബി സോൺ കലോത്സവം പുളിയാവ് നാഷണൽ കോളേജിൽ നാടിൻ്റെ ഉത്സവമായി സമാപിക്കുമ്പോൾ സി എച്ച് നട്ട് വളർത്തിയ മഹാപ്രസ്ഥാനം നാടിന് കൂടുതൽ അറിവിൻ്റെ വെളിച്ചം നൽകുകയാണ്.

#Achieving #CH #dreams #Concluding #Dabke #Layali

Next TV

Related Stories
മനം നിറച്ച് ഒപ്പന മത്സരം ; നാദാപുരത്തിൻ്റെ ഖൽബിൽ ഇടം തേടി ഒപ്പന താളം

Jan 31, 2025 10:52 PM

മനം നിറച്ച് ഒപ്പന മത്സരം ; നാദാപുരത്തിൻ്റെ ഖൽബിൽ ഇടം തേടി ഒപ്പന താളം

സമാപന ദിവസം രാത്രി 10.30 ന് ശേഷവും പ്രധാന വേദിയിൽ ഒപ്പന മത്സരം...

Read More >>
മിന്റ മനോജ്‌ കലാതിലകം; ഗുരുവായൂരപ്പൻ കോളേജിന് അഭിമാനം

Jan 31, 2025 10:46 PM

മിന്റ മനോജ്‌ കലാതിലകം; ഗുരുവായൂരപ്പൻ കോളേജിന് അഭിമാനം

ഭാരതനാട്യം, കേരള നടനം, കുച്ചിപ്പുടി തുടങ്ങിയ ഇനങ്ങളിൽ വീറോടെ മത്സരിച്ചാണ് മിന്റ് വിജയം...

Read More >>
പാട്ടു പാടി എം കെ മുനീർ ; ഡാബ്കെ ഡയാലി സമാപനത്തിലേക്ക്

Jan 31, 2025 09:16 PM

പാട്ടു പാടി എം കെ മുനീർ ; ഡാബ്കെ ഡയാലി സമാപനത്തിലേക്ക്

കലോത്സവത്തിന് വേദി ഒരുക്കിയ നാഷണൽ കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ വയലോളി അബ്ദുള്ള പാട്ട് പാടി ചടങ്ങിനെ...

Read More >>
ദസ്തക്കീർ ആലം മർക്സ്  ലോ കോളേജിൻ്റെ മിന്നും താരം

Jan 31, 2025 08:02 PM

ദസ്തക്കീർ ആലം മർക്സ് ലോ കോളേജിൻ്റെ മിന്നും താരം

യു പി സ്വദേശിയായ ദസ്ത ക്കീർ പ്ലസ് ടു മുതൽ കേരളത്തിലെ മർക്സ് സ്ഥാപനങ്ങളിൽ പഠിച്ച്...

Read More >>
Top Stories