നാദാപുരം: ( www.truevisionnews.com) കലോത്സവത്തിനെത്തുന്നവർക്ക് യാത്രയ്ക്ക് ദുരിതമില്ല. ബിസോൺ കലോത്സവ വേദിയിലേക്ക് ഒരുക്കിയ സൗജന്യ ബസ് സർവ്വീസ് സമ്പൂർണ വിജയം.

കാലിക്കറ്റ് സർവകലാശാല ബിസോൺ കലോത്സവം നടക്കുന്ന പുളിയാവ് നാഷണൽ കോളേജിലേക്കും അവിടെ നിന്ന് തിരിച്ച് ടൗണിലേക്കും എത്താൻ ട്രാൻസ്പോർട്ട് കമ്മിറ്റി ഒരുക്കിയ ബസ് സർവീസ് വേറിട്ട മാതൃകയായി.
മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാധ്യമ പ്രവർത്തകൾക്കും ഇത് ഏറെ ഉപകാരപ്രദമായി.
നാദാപുരം ടൗണിൽ നിന്നും ഉൾപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ആയതിനാൽ കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് യാത്ര വലിയ ബുദ്ധിമുട്ടാകുമായിരുന്നു. ഇത് കൃത്യമായി പരിഹരിക്കാൻ ട്രാസ്‌പോർട്ട് ഭാരവാഹികൾക്ക് കഴിഞ്ഞു.
വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 8.30 ന് ആരംഭിക്കുന്ന സർവീസ് വൈകിട്ട് പത്തരവരെ തുടരും. ഏകദേശം 20 കിലോമീറ്റർ ദൂരം വരെ ഇത് നീളും.
സംഘാടകർ ഷാഫി എടച്ചേരി, അനസ് നങ്ങണ്ടി, അർഷാദ് കെ വി, അഫ്നാൻ, ജെസീർ, ഹാഫിൽ തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.
#DabkeGhadi #complete #success #Bzone #seasonal #festival #without #travel #woes
