നാദാപുരം : ( www.truevisionnews.com) ബി സോൺ കലോത്സവത്തിൽ, കലോത്സവ നഗരിയിൽ എത്തുന്ന സന്ദർശകർക്കായി വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയത് ഏറെ ആശ്വാസകരം .

തിക്കുംതിരക്കും ബ്ലോക്കും ഇല്ലാതെ, ആളുകൾക്ക് സൗകര്യപ്രദമായ രീതിയിൽ മുന്നോട്ട് പോവാനായി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
പാർക്കിങ്ങിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പ്രൊഫഷണൽ സെക്യൂരിറ്റി ചുമതലയുള്ളവരുടെ 24 മണിക്കൂറും നിരീക്ഷണത്തിലും പ്രവർത്തനത്തിലുമാണ്.
വാഹനങ്ങൾ സജ്ജമാക്കുന്നതിനും, തിരക്കുകൾ നേരിടാതെ, റോഡുകൾ മുറിച്ചു കടക്കുന്നതിനും പരിചയസമ്പന്നരായ സുരക്ഷാ സംഘം പ്രവർത്തിക്കുന്നു.
സുരക്ഷിതമായ പാർക്കിങ് മേഖലകളിൽ പ്രേക്ഷകരും പങ്കാളികളും, വാഹനങ്ങൾ ശരിയായ സ്ഥാനത്തും നിർത്തുകയും ചെയ്യുന്നു.
കലോത്സവത്തിന് വിശാലമായ പാർക്കിങ്ങും, സുരക്ഷിതമായ ഗതാഗതവും നമ്മളെ പുതിയൊരു അനുഭവത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് പല സന്ദർശകരും പറഞ്ഞു.
#Ample #parking #Kalolsava #city #very #safe #and #convenient
