നാദാപുരം: (truevisionnews.com) പുളിയാവ് നാഷണൽ കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകാലശാല ബി.സോൺ കലാ മാമാങ്കം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ സംഘാടകന്റെ റോളിൽ തിളങ്ങുന്ന ഒരു പഴയ മത്സരാർത്ഥിയുണ്ട്.

പൂരക്കളി, വട്ടപ്പാട്ട്, ദഫ് മുട്ട്, അറബന മുട്ട് എന്നീ വീറും വാശിയും ഒത്തിണങ്ങുന്ന മത്സരങ്ങളിൽ വർഷങ്ങളോളം പങ്കെടുത്ത സ്വഹിബ് മുഹമ്മദാണ് ഇന്നത്തെ ബി.സോണിന്റെ പ്രധാന സംഘാടകരിൽ ഒരാൾ.
ഫാറൂഖ് കോളേജ് വിദ്യാർത്ഥി ആയിരുന്ന കാലത്ത് യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ പങ്കാളിത്തം വഹിക്കുകയും.ആ സമയത്ത് വടകരയിൽ ബി സോണിനും തുടർന്ന് നടന്ന ഇന്റർ സോണിനും നേതൃത്വം നൽകിയതും സ്വഹിബാണ്.
യു ഡി എസ് എഫ് നേതൃത്വത്തിൽ മടപ്പള്ളി കോളേജിൽ നടന്ന കലോത്സവത്തിനും നേതൃത്വപരമായ പങ്ക് വായിച്ചതുൾപ്പെടെ കലോത്സവവുമായി ബന്ധപ്പെട്ട നിരവധി ഓർമകളുണ്ട് സ്വഹിബിന്.
കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് മെമ്പർ, യൂണിയൻ എക്‌സിക്യുട്ടീവ് എന്നീ പദവികൾ കൈകാര്യം ചെയ്ത സ്വഹിബ് സോഷ്യോളജിയിൽ ബിരിദവും ചരിത്രത്തിൽ ബിരുദാനന്തര ബിരിദവും സോഷ്യൽ സയൻസിൽ ബി.എഡ് ബിരുദവും നേടിയിട്ടുണ്ട്.
നിലവിൽ കോഴിക്കോട് ജില്ലാ എം എസ് എഫ് ജനറൽ സിക്രട്ടറിയാണ്.
#former #arts #festival #contestant #shines #organizing #role
