നാദാപുരം: (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ മാപ്പിളപ്പാട്ട് ഗ്രൂപ്പ് മത്സരത്തിൽ വിജയം കുത്തകയാക്കി ഫാറൂഖ് കോളേജ്.

നാദാപുരത്തിന്റ മണ്ണിൽ അത്യധികം ആവേശത്തോടെയാണ് മാപ്പിളപ്പാട്ട് മത്സരത്തെ കാഴ്ചക്കാരും വിദ്യാർത്ഥികളും കലാപ്രേമികളും സ്വീകരിച്ചത്.
തിങ്ങിക്കൂടിയ സദസ്സിന് മുൻപിലായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഇങ്ങനെ ഒരു സദസ്സ് ഇവിടെ കണ്ടിട്ടില്ലെന്ന് ജെഡ്ജസ്. മത്സരത്തിനും അത്രത്തോളം നിരവധി ടീമുകൾ ഉണ്ടായിരുന്നു.
ആലാപനത്തിൽ പുതിയ തലം സൃഷ്ടിച്ചായിരുന്നു ഓരോ ടീമും മത്സരിച്ചത്. ശ്രുതി താള കൃത്യതയോടെയുള്ള ആലാപനം തിരഞ്ഞെടുത്താണ് വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരച്ചത്. ഇശലിനും രചനയ്ക്കും പ്രാധാന്യം ഉള്ള പാട്ടുകൾ തിരഞ്ഞെടുത്തത് മത്സരത്തിന്റെ പോരാട്ടച്ചൂട് വ്യക്തമാക്കി.
#Calicut #University #BZone #Announcement #results #front #packed #audience #Farook #College #success #Mappilapat #monopolized
