നാദാപുരം: ( www.truevisionnews.com) മൂന്നാം വേദി സാമിയയിൽ മത്സരം തുടങ്ങാൻ നേരം വൈകി.

മാർഗ്ഗംകളി ഇനത്തിൽ മത്സരാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും കൃത്യമായ സമയക്രമം പാലിക്കാത്തത് കലോത്സവത്തിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രോഗ്രാം കമ്മറ്റി ഇതിൽ സമയബന്ധിതമായി ഇടപെടണം എന്ന് പൊലീസ് നിർദേശിച്ചു.
ഇന്നലെ പുളിയാവ് നാഷണൽ ആർട്സ് ആന്റ് സയൻസ് കോളേജ് ബി സോൺ കലോത്സവത്തിനിടെയുണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ഡി വൈ എസ് പിയുടെ സാന്നിധ്യത്തിൽ ഇന്ന് കോളേജ് മാനേജ്മെന്റ് കമ്മിറ്റിയും സംഘാടക സമിതി ഭാരവാഹികളും യോഗം ചേർന്നിരുന്നു.
നാദാപുരത്ത് ആദ്യമായി എത്തിയ കലോത്സവം വിജയിപ്പിക്കാൻ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൻ്റെ കാരണം കൃത്യമായി പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
അക്രമ സംഘർഷങ്ങൾ പുലർച്ച വരെ നീളുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ നേരത്തെ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
#Margamkalali #match #started #late #Police #instructions #follow #schedule
