നാദാപുരം : ( www.truevisionnews.com) ബിസോൺ കലോത്സവം അവസാന ദിനമായ ഇന്ന് വാശിയേറിയ പോരാട്ടം പിറക്കുമെന്നുറപ്പ്. രാവിലെ പത്ത് മണിയോടെ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചു.

മൂന്ന് വേദികളിൽ മാത്രമാണ് ഇന്ന് മത്സരം. വേദി ഒന്നിൽ മാപ്പിളപ്പാട്ട് (ഗ്രൂപ്പ്), വട്ടപ്പാട്ട്, ഒപ്പന എന്നിവയും, വേദി രണ്ടിൽ പരിചമുട്ടുകളി, പൂരക്കളി,മാർഗംകളി,ക്ലാസിക്കൽ ഡാൻസ്, തിരുവാതിര എന്നിവയും, വേദി മൂന്നിൽദേശഭക്തിഗാനം,കഥകളി,സംഗീതം (ആൺ കഥകളി, പെൺ കഥകളി) ക്ലാസിക്കൽ സംഗീതം (ആൺ, പെൺ) എന്നിവയും അരങ്ങേറും.
അഞ്ചാം ദിനത്തിൽ 191 പോയിന്റോടെ സെന്റ് ജോസഫ് ദേവഗിരിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഫാറൂഖ് കോളേജ് കോഴിക്കോട് 175 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
64 പോയന്റുമായി സാമൂതിരി ഗുരുവായൂരപ്പൻ കോളേജുമാണ് മൂന്നാമതുള്ളത്.
ഇന്നലെ നാടക വേദിയിൽ നാടകം അവസാനിക്കും മുൻപ് തിരശീല താഴ്ത്തിയത് സംഘർഷത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ സ്റ്റേജിലെ സംഘാടകർക്ക് നേരെ തിരിയുകയായിരുന്നു.
ബഹളംവച്ച് വിദ്യാർത്ഥികൾ പരക്കം പാഞ്ഞതോടെ വളണ്ടിയർമാരുമായി സംഘർഷത്തിലായി. സംഘർഷാവസ്ഥ ശക്തമായതോടെ പോലീസ് ഇടപെട്ടു.
വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ഇതിനിടെ നിരവധി വിദ്യാർത്ഥികൾ പോലീസിന്റെ ചൂരൽ പ്രയോഗം ഏറ്റുവാങ്ങി.
കലോത്സവത്തിന്റെ സമാപന സമ്മേളന ഉത്ഘാടനം വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് എംഎൽഎ എം കെ മുനീർ നിർവഹിക്കും.
സാംസ്കാരിക രംഗത്ത് അതുല്യമായ അനുഭവങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്കായി പുതിയൊരു അവസരം ഉണ്ടാക്കി കൊടുത്തിരിക്കുകയാണ് ബിസോൺ കലോത്സവം.
കലോത്സവത്തിൽ സമ്പന്നമായ കലാപാരമ്പര്യവും, പ്രാദേശിക കലാസൃഷ്ട്ടിയും പ്രദർശിപ്പിക്കുന്നത്തിനുള്ള വലിയ ലോകം തുറന്നിരിക്കുകയാണ്.
കലാപ്രേമികൾക്ക് ഒരു അപൂർവ അനുഭവം സമ്മാനിക്കുന്ന ഇത്തരത്തിലുള്ള പരിപാടികൾ ഇന്ന് പരിപാടിയുടെ അവസാനത്തിൽ ആഘോഷം നിറക്കാനുള്ള സാധ്യതയും ഉയർത്തുന്നു.
#On #last #day #fight #Registration #has #begun #Popular #items #including #Opana #stage #today
