മലപ്പുറം: ( www.truevisionnews.com) വളാഞ്ചേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠൻ (49) ആണ് മരിച്ചത്. മത്സ്യം പിടിക്കാനായി പോയതായിരുന്നു മണികണ്ഠൻ. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
youngman found dead valanchery
