കോഴിക്കോട് : ( www.truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ കലോത്സവം നടക്കുന്ന നാദാപുരം പുളിയാവിൽ വിദ്യാർത്ഥികളും സംഘാടകരും തമ്മിൽ സഘർഷം. പോലീസ് ലാത്തി വീശി.

നാടക വേദിയിൽ നാടകം അവസാനിക്കും മുൻപ് തിരശീല താഴ്ത്തിയതാണ് സംഘർഷത്തിന് തുടക്കം. വിദ്യാർത്ഥികൾ സ്റ്റേജിലെ സംഘാടകർക്ക് നേരെ തിരിയുകയായിരുന്നു.
ബഹളംവച്ച് വിദ്യാർത്ഥികൾ പരക്കം പാഞ്ഞതോടെ വളണ്ടിയർമാരുമായി സംഘർഷത്തിലായി. സംഘർഷാവസ്ഥ ശക്തമായതോടെ പോലീസ് ഇടപെട്ടു.
വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ഇതിനിടെ നിരവധി വിദ്യാർത്ഥികൾ പോലീസിന്റെ ചൂരൽ പ്രയോഗം ഏറ്റുവാങ്ങി.
മൂന്നാം വേദിയിൽ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു പ്രശ്നത്തിന് തുടക്കം.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന്റേതായിരുന്നു നാടകം. എന്നാൽ സാങ്കേതിക തടസം മാത്രമാണ് നേരിട്ടതെന്നും നാടകത്തിനു തടസമില്ലാതെ കർട്ടൻ വീണ്ടും ഉയർത്തിയതായും സംഘാടക സമിതി ജനറൽ സെക്രട്ടറി അഫ്ന ചോറോട് ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.
സംഭവത്തിൽ ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർത്ഥികളെ വളണ്ടിയർമാരും പുറത്തു നിന്നുള്ളവരും മർദ്ദിച്ചതായും പരാതി ഉണ്ട്.
#Student #clashes #during #Bzon #arts #festival #Police #lathicharged
