കോഴിക്കോട് (നാദാപുരം): (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവം അവസാനത്തിലേക്ക് അടക്കുന്നതിനിടെ മത്സരം മുറുകുന്നു.

ബി സോണിലെ പരമ്പരാഗത വൈരികളായ ദേവഗിരി സെന്റ് ജോസഫ് കോളേജ് 191 പോയിൻ്റ് നേടി ഒന്നാം സ്ഥാനത്തും 175 പോയിൻ്റ് നേടി ഫാറൂഖ് കോളേജ് രണ്ടാം സ്ഥാനത്തും തുടരുന്നു.
വ്യക്തിഗത മത്സരങ്ങളിൽ 25 പോയിൻ്റ് നേടി ദേവഗിരി സെൻ്റ് ജോസഫ് കോളേജിലെ നേഹ എസ് സർഗ പ്രതിഭാ പട്ടം നേടി.
വാട്ടർ കളറിംഗ് , പെൻസിൽ ഡ്രോയിംഗ്, ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് , പോസ്റ്റർ രചന , കൊളാഷ് എന്നീ മത്സരങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്.
രചനാ മത്സരങ്ങളിലെ മികവിനാണ് ഇതേ ക്യാമ്പസിലെ വിജയ് നാരായണൻ 15 പോയിൻ്റുമായി സാഹിത്യ പ്രതിഭ പട്ടം സ്വന്തമാക്കിയത്.
തമിഴ് പ്രസംഗം,ചെറുകഥാ രചന , ഉപന്യാസ രചന എന്നീ മത്സരങ്ങളിലാണ് വിജയ് നാരയണൻ ഒന്നാം സ്ഥാനം നേടിയത്.
#Devagiri #continues #advance #Devagiri #owns #both #Pratibha #titles
