നാദാപുരം : ( www.truevisionnews.com) ഉത്തര കേരളത്തിൽ പ്രചുര പ്രചാരം നേടിയ അറബനമുട്ട് കലോത്സവങ്ങളിൽ എല്ലാം തന്നെ പ്രധാന ഒരു ഇനമാണ്. അറബനമുട്ട് പരിശീലനത്തിൽ കാൽ നൂറ്റാണ്ട് കാലത്തെ പരിചയമുള്ള പരിശീലകനാണ് സെയ്തലവി പൂക്കളത്തൂർ .

സി എച്ച് എം എച്ച് എസ് പൂകൊളത്തൂരിൽ നിന്ന് ഇ. എം. ഇ. എ കൊണ്ടോട്ടിയും ഇപ്പോൾ പി.കെ.എം. എച് എടരിക്കോടും പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന സൈതലവിയുടെ ടീം തന്നെയാണ് സ്ഥിരമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോണിലും വർഷങ്ങളായി അസബ ചങ്ങരക്കുളം, എം. എ ച്.ഇ. സി കോഴിക്കോട്, ഫറോക്ക് കോളേജ് എന്നീ കോളേജിൽ നിന്നുമായി ഇദ്ദേഹത്തിന്റെ ടീം തന്നെയാണ് ഒന്നാമത്.
ഈ വർഷത്തെ സി സോൺ മത്സരത്തിൽ ഇദ്ദേഹത്തിന്റെ കരവിരുതിൽ പരിശീലിച്ച ഇ.എം.എസ് മമ്പാട് ആണ്. ഫറൂഖ് കോളേജുമായാണ് ബി സോൺ കലോത്സവത്തിൽ സൈതലവി എത്തിയത്.
#Atikayan #Saithalavi #Arabanamutt #training #Pookolathur #BZone #Arts #Festival
