നാദാപുരം: (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ കേരള നടനം മത്സരം ശ്രദ്ധേയമായി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന നൃത്തമാണ് കേരളനടനം.

കഥകളിയിൽ നിന്നും ഉത്ഭവിച്ച നൃത്തരൂപമാണ് കേരള നടനം. പുരാണ കഥകളും സമകാലിക സംഭവങ്ങളുമാണ് കേരള നടനത്തിന് മത്സരാർത്ഥികൾ തെരഞ്ഞെടുക്കാറുള്ളത്.
ചിലപ്പതികാരത്തിലെ വീരനായികയായ കണ്ണകിയുടെ കഥ പറഞ്ഞ് അവതരിപ്പിച്ച കേരള നടനം അവതരണം ശ്രദ്ധേയമായി. കണ്ണകിയുടെ പ്രണയത്തെ ചിത്രീകരിക്കുന്നത് കാണികളെ ആകർഷമാക്കി.
കേരളത്തിന്റെ സമ്പന്നമായ കലാസംസ്കാരത്തെ വിദ്യാർത്ഥികളിലേക്കും പുതിയ തലമുറയിലേക്കും എത്തിക്കാൻ ഇത് സഹായിച്ചു.അസ്വാദകരുടെ ശ്രെദ്ധ ആകർഷികാൻ മത്സരർഥികൾക്ക് സാധിച്ചു.
#calicut university #bzone #art #fest #Kerala #Natanam #telling #story #Kannaki
