നാദാപുരം ( പുളിയാവ് ) :( www.truevisionnews.com ) " പ്രിയപ്പെട്ട കോഴിക്കോട്ടുകാരെ , പ്രിയപ്പെട്ട വടകരക്കാരെ , പ്രിയപ്പെട്ട നാദാപുരത്തുകാരെ " നടൻ ആസിഫ് അലി മുഖ്യാതിഥിയായി വേദിയിൽ എത്തിയപ്പോൾ വിദ്യാർത്ഥികളുടെ ആവേശം അലതല്ലി.

എന്തൊരു ആവേശമാണ് ഈ കുട്ടികൾക്ക് . സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഡയലോഗ് ആസിഫ് അലി നാദാപുരത്ത് നടക്കുന്ന ബി സോൺ കലോത്സവത്തിലും ആവർത്തിച്ചു.
ഒരു കലോത്സവത്തിൽ കസേര ഇടാൻ പോലും പോകാത്ത ഞാൻ കലോത്സവങ്ങളിലെ മുഖ്യാതിഥി. ഈ കലോത്സവത്തിൽ വിജയികൾ ആകാതെ പോകുന്നവർ വിഷമിക്കേണ്ട .
സിനിമ കൊണ്ട് വന്ന സൗഭാഗ്യമാണ് ഞാൻ നിങ്ങളുടെ മുന്നിൽ മുഖ്യാതിഥിയായി നിൽക്കുന്നത്. ഡോക്ടർമാരും എൻജിനീയർമാരും മാത്രം മതിയോ നമുക്ക് ?
നല്ല കലാകാരൻമാർ വേണ്ടേ ? എൻ്റെ കൂടെ സിനിമയിൽ അഭിനയിക്കാൻ എത്ര പേർക്ക് താൽപര്യമുണ്ട് ? ആസിഫലിയുടെ വാക്കുകൾ ആരാധകർ ആവേശത്തോടെ ശ്രവിച്ചു.
#Actor #Asifali #broke #B-zone #Dear #Nadapuratkukar
