---
title: "നെഞ്ച് നീറിയ ഓർമ്മകൾ; മൂകാഭിനയത്തിൽ വീണ്ടും നൊമ്പരമായി ചൂരൽമല "
english_title: "#Churalmala #again #monoact"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/266644/churalmala-again-monoact"
published_at: "2025-01-29T15:11:00+05:30"
category: "Calicut varsity B-Zone arts fest 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799f88811074_1.jpg"
keywords: []
---

# നെഞ്ച് നീറിയ ഓർമ്മകൾ; മൂകാഭിനയത്തിൽ വീണ്ടും നൊമ്പരമായി ചൂരൽമല 

> **Lead Summary:** **നാദാപുരം(പുളിയാവ് എൻ സി എ എസ്) : **അരങ്ങിൽ ആ കുട്ടികളുടെ അവതരണം കണ്ട് സദസ്സിൽ ഉണ്ടായിരുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

## Article Content

**നാദാപുരം(പുളിയാവ് എൻ സി എ എസ്) : **അരങ്ങിൽ ആ കുട്ടികളുടെ അവതരണം കണ്ട് സദസ്സിൽ ഉണ്ടായിരുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഒറ്റ രാത്രി കൊണ്ട് ഉള്ള് പൊട്ടി ഒഴുകിയ ചൂരൽ മല . കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ കലോത്സവ വേദിയിൽ വീണ്ടും നൊമ്പരമാകുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി - സോൺ കലോത്സവ മൂകാഭിനയ വേദികളിൽ നിറഞ്ഞ് നിന്നതും ഈ കരലലിയിപ്പിക്കുന്ന ഓർമ്മകൾ തന്നെയായിരുന്നു.

കൺമുന്നിൽ കണ്ട പ്രളയ ദുരന്തത്തിന് സമാനമായായിരുന്നു അവതരണം. മലവെള്ളപ്പാച്ചിലിൻ്റെ ഭീകരതയും ഉറ്റവരെ നഷ്ടപ്പെട്ട നോവും കണ്ടുനിന്നവരെ തീരാനോവിൻ്റെ ആഴങ്ങളിലേക്കും അവിടെ നിന്ന് അതിജീവനത്തിൻ്റെ പാതയിലേക്കും നയിച്ച ഒരോന്നും ഒപ്പിയെടുത്തായിരുന്നു അവതരണം.

നിറഞ്ഞ കയ്യടിയോടെയാണ് കുട്ടികളെ സദസ് അഭിനന്ദിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/266644/churalmala-again-monoact)