യാത്ര നോ ടെൻഷൻ; ബിസോൺ കലോത്സവ വേദിയിലേക്ക് സൗജന്യ ബസ് സർവ്വീസ്

യാത്ര നോ ടെൻഷൻ; ബിസോൺ കലോത്സവ വേദിയിലേക്ക് സൗജന്യ ബസ് സർവ്വീസ്
Jan 27, 2025 07:45 PM | By VIPIN P V

നാദാപുരം : ( www.truevisionnews.com ) കലോത്സവത്തിനെക്കുന്നവർക്ക് യാത്ര നോ ടെൻഷൻ. ബിസോൺ കലോത്സവ വേദിയിലേക്ക് സൗജന്യ ബസ് സർവ്വീസ് ഒരുക്കി സംഘാടക മാതൃക. കാലിക്കറ്റ് സർവകലാശാല ബിസോൺ കലോത്സവം നടക്കുന്ന പുളിയാവ് നാഷണൽ കോളേജിലേക്കും അവിടെ നിന്ന് തിരിച്ച് ടൗണിലേക്കും എത്താൻ ട്രാൻസ്പോർട്ട് കമ്മിറ്റി ഒരുക്കിയ ബസ് സർവീസ് വേറിട്ട മാതൃകയായി.

വടകര ബസ് സ്റ്റാൻഡിൽ നിന്നും, നാദാപുരം ബസ്റ്റാൻഡിൽ നിന്നും, കല്ലാച്ചി ടൗണിൽ നിന്നുമാണ് പ്രത്യേക ബസ് കലോത്സവ നഗരിയിലേക്ക് ഏർപ്പാട് ചെയ്തത്. നിശ്ചിത സമയത്ത് ബസ് ഇവിടെ നിന്ന് പുറപ്പെടും.

വൈകുന്നേരം മുതൽ കോളേജിൽനിന്ന് തിരിച്ചു ഇതേ സ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ടാകും. പ്രത്യേക ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. ജനപ്രതിനിധികളും സ്വാഗതസംഘം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

#Travel #No #Tension #Free #busservice #BzoneKalotsavam #venue

Next TV

Related Stories
മനം നിറച്ച് ഒപ്പന മത്സരം ; നാദാപുരത്തിൻ്റെ ഖൽബിൽ ഇടം തേടി ഒപ്പന താളം

Jan 31, 2025 10:52 PM

മനം നിറച്ച് ഒപ്പന മത്സരം ; നാദാപുരത്തിൻ്റെ ഖൽബിൽ ഇടം തേടി ഒപ്പന താളം

സമാപന ദിവസം രാത്രി 10.30 ന് ശേഷവും പ്രധാന വേദിയിൽ ഒപ്പന മത്സരം...

Read More >>
മിന്റ മനോജ്‌ കലാതിലകം; ഗുരുവായൂരപ്പൻ കോളേജിന് അഭിമാനം

Jan 31, 2025 10:46 PM

മിന്റ മനോജ്‌ കലാതിലകം; ഗുരുവായൂരപ്പൻ കോളേജിന് അഭിമാനം

ഭാരതനാട്യം, കേരള നടനം, കുച്ചിപ്പുടി തുടങ്ങിയ ഇനങ്ങളിൽ വീറോടെ മത്സരിച്ചാണ് മിന്റ് വിജയം...

Read More >>
പാട്ടു പാടി എം കെ മുനീർ ; ഡാബ്കെ ഡയാലി സമാപനത്തിലേക്ക്

Jan 31, 2025 09:16 PM

പാട്ടു പാടി എം കെ മുനീർ ; ഡാബ്കെ ഡയാലി സമാപനത്തിലേക്ക്

കലോത്സവത്തിന് വേദി ഒരുക്കിയ നാഷണൽ കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ വയലോളി അബ്ദുള്ള പാട്ട് പാടി ചടങ്ങിനെ...

Read More >>
ദസ്തക്കീർ ആലം മർക്സ്  ലോ കോളേജിൻ്റെ മിന്നും താരം

Jan 31, 2025 08:02 PM

ദസ്തക്കീർ ആലം മർക്സ് ലോ കോളേജിൻ്റെ മിന്നും താരം

യു പി സ്വദേശിയായ ദസ്ത ക്കീർ പ്ലസ് ടു മുതൽ കേരളത്തിലെ മർക്സ് സ്ഥാപനങ്ങളിൽ പഠിച്ച്...

Read More >>
Top Stories










Entertainment News