കോഴിക്കോട്: സ്നേഹം വെട്ടിപ്പിടിക്കുന്നതല്ല വിട്ടുകൊടുക്കുന്നതാണെന്നും ലോകം ഉറ്റു നോക്കി അനീതികൾക്കെതിരെ വിരൾ ചൂണ്ടുന്ന രാഷ്ട്രീയ ബോധമുള്ളവരാകണം പുതു തലമുറയെന്നും കവി വീരാൻ കുട്ടി പറഞ്ഞു.

പുളിയാവ് നാഷണൽ കോളേജിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ കലോത്സവം ഡാബ് കെ ലയാലി രചന മത്സരങ്ങളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിംസയ്ക്ക് ഇരയാകുന്ന ജനതയുടെ കൂടെ നിൽക്കണം. കലയുടെ സർഗാത്മതയുടെ അവബോധം സൃഷ്ടിക്കലാകണം കലോത്സവങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ പി.കെ അർഷദ് അധ്യക്ഷനായി. ജാഫർ തുണ്ടിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സി കെ സുബൈർ മുഖ്യാതിഥിയായി.
ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ , നാദാപുരം ഗ്രാമപഞ്ചായത്ത് വൈ പ്രസിഡൻ്റ് അഖില മര്യാട്ട് , കോളേജ് പ്രിസിപ്പൽ പ്രൊഫ. എം പി യുസുഫ് , അബ്ദുള്ള വയലോളി, ടിടികെ അമ്മദ് ഹാജി , അഫ്നാസ് ചോറോട്, വി ടി സൂരജ്, സാഹിബ് മുഹമ്മദ് , എംകെ അഷ്‌റഫ് , ഷമീർ പാഴൂർ ,മുഹമ്മദ് പേരോട്, ഡോ. നദീർ ചാത്തോത്ത് തുടങ്ങിയവർ പങ്കെടുത്തു.
#Calicut #University #Bzon #Art #Festival #DabKLayali #new #generation #politically #conscious #VeeranKutty
