ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍
Jul 22, 2025 06:16 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) നഗരത്തില്‍ പോലീസ് നടത്തിയ ലഹരിവേട്ടയില്‍ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയിലായി. ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജുമന്ദിരത്തില്‍ അച്ചു (30), എറണാകുളം പച്ചാളം, ഓര്‍ക്കിഡ് ഇന്റര്‍നാഷണല്‍ അപ്പാര്‍ട്ട്മെന്റില്‍ സിന്ധു (30) എന്നിവരാണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ രഹസ്യനീക്കത്തിനിടെ പിടിയിലായത്. ഇവരില്‍നിന്ന് 3.87 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യാന്‍ എത്തിച്ച മയക്കുമരുന്നാണ് പോലീസ് സംഘത്തിന്റെ പരിശ്രമത്തിലൂടെ പിടികൂടാനായത്. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എസ്എന്‍ കോളേജിനുസമീപമുള്ള സ്വകാര്യ റെസിഡന്‍സിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പരിശോധനയില്‍ അച്ചുവിന്റെ പക്കല്‍നിന്ന് 1.985 ഗ്രാമും സിന്ധുവിന്റെ പക്കല്‍നിന്ന് 1.884 ഗ്രാമും എംഡിഎംഎ പോലീസ് കണ്ടെടുക്കുകയായിരുന്നു. 2023-ല്‍ 88 ഗ്രാമിലധികം എംഡിഎംഎ കടത്താന്‍ ശ്രമിച്ചതിന് പാലക്കാട് കൊല്ലങ്കോട് പോലീസും ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം ഇതുവരെ 56 കേസുകളിലായി 58 പേരെയാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി കൊല്ലം സിറ്റി പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 115.789 ഗ്രാം എംഡിഎംഎയും 20.72 കിലോ കഞ്ചാവും 28.38 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 1.11 ഗ്രാം നൈട്രോസന്‍ ഗുളികകളും പോലീസ് പിടിച്ചെടുത്തു.

കൊല്ലം എസിപി ഷരീഫിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സവിരാജന്‍, ഷൈജു, അശോകന്‍, സിപിഒമാരായ അനീഷ്, രാഹുല്‍, ആദര്‍ശ്, വനിതാ സിപിഒ രാജി എന്നിവരും എസ്‌ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

A young man and his girlfriend were caught with MDMA in a lodge room in Kollam

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

Jul 22, 2025 07:41 PM

‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന്...

Read More >>
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
Top Stories

//Truevisionall