ഹൃദയം മുറിഞ്ഞു...! പ്രാർത്ഥനകൾ വിഫലമായി, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ഹൃദയം മുറിഞ്ഞു...! പ്രാർത്ഥനകൾ വിഫലമായി, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
Jul 22, 2025 05:44 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.

അതേസമയം കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം രംഗത്ത് വന്നു. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു.

കഴിഞ്ഞാഴ്ച വിദേശത്ത് നിന്നെത്തിയ ഭർത്താവ് റിമയെ മാനസികമായി പീഡിപ്പിച്ചു. രണ്ട് വർഷത്തോളമായി റിമയും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും സഹോദരി ഭർത്താവ് ഷിനോജ് പറഞ്ഞു. കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചതാവാം ആത്മഹത്യക്ക് കാരണമെന്നും ഷിനോജ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് കണ്ണൂർ ചെമ്പല്ലിക്കുണ്ട് മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിലേക്ക് ചാടിയത്. വയലപ്ര സ്വദേശിനി എം വി റീമയാണ് മരിച്ചത്. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ റിമയുടെ മൃതദേഹം കണ്ടെത്തി.

body of reemas baby found in kannur

Next TV

Related Stories
തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Jul 22, 2025 10:08 PM

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍...

Read More >>
കണ്ണൂരിലെ വീട്ടിൽ കവർച്ച, അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം ഊർജിതം

Jul 22, 2025 01:27 PM

കണ്ണൂരിലെ വീട്ടിൽ കവർച്ച, അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം ഊർജിതം

കണ്ണൂരിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം...

Read More >>
അടിപിടിക്കിടെ പിടിച്ചുമാറ്റിയതിന് പ്രതികാരം; യുവാവിനെ കഴുത്തിൽ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമം, ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേർ പിടിയിൽ

Jul 22, 2025 08:13 AM

അടിപിടിക്കിടെ പിടിച്ചുമാറ്റിയതിന് പ്രതികാരം; യുവാവിനെ കഴുത്തിൽ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമം, ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേർ പിടിയിൽ

യുവാവിനെ കഴുത്തിൽ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമം, ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേർ പിടിയിൽ...

Read More >>
വിവാഹം കഴിഞ്ഞ് രണ്ടാംനാൾ 17-കാരി മരിച്ചു, പോക്‌സോ കേസിൽ ഭർത്താവ് അറസ്റ്റിൽ

Jul 22, 2025 07:55 AM

വിവാഹം കഴിഞ്ഞ് രണ്ടാംനാൾ 17-കാരി മരിച്ചു, പോക്‌സോ കേസിൽ ഭർത്താവ് അറസ്റ്റിൽ

വിവാഹം കഴിഞ്ഞ് രണ്ടാംനാൾ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി...

Read More >>
പിറന്നാളിന് ഒത്തുകൂടിയത് കള്ളുഷാപ്പിൽ,  ബില്ല് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; കുപ്പി കൊണ്ട് സുഹൃത്തിന്‍റെ തലയ്ക്കടിച്ച യുവാവ് പിടിയിൽ

Jul 22, 2025 07:45 AM

പിറന്നാളിന് ഒത്തുകൂടിയത് കള്ളുഷാപ്പിൽ, ബില്ല് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; കുപ്പി കൊണ്ട് സുഹൃത്തിന്‍റെ തലയ്ക്കടിച്ച യുവാവ് പിടിയിൽ

തൃശ്ശൂരിൽ സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ....

Read More >>
Top Stories

//Truevisionall