ദില്ലി: (truevisionnews.com) എം.ടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം.മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നൽകും.

ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും.
ഐഎം വിജയൻ,കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.
തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.
ഗോവയുടെ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ച വനിതയാണ് ലിബിയ ലോബോ സർദേശായി.
പോർച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
സെർവിക്കൽ കാൻസറുമായി ബന്ധപ്പെട്ട പഠനത്തിന് ഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീർജ ഭട്‌ലയും പത്മശ്രീ പുരസ്‌കാരത്തിന് അർഹയായി.
#Posthumous #PadmaVibhushan #MT #Padma Bhushan #PRSreejesh #Shobhana
