സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് പിൻ ചക്രങ്ങൾ കയറിയിറങ്ങി; വീട്ടമ്മക്ക് ദാരുണാന്ത്യം

സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് പിൻ ചക്രങ്ങൾ കയറിയിറങ്ങി; വീട്ടമ്മക്ക് ദാരുണാന്ത്യം
Jun 3, 2025 07:14 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) എം.സി റോഡിൽ കോട്ടയം മുളങ്കുഴയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ചിങ്ങവനം പോളച്ചിറ സ്വദേശിയായ രജനി (49) ആണ് മരിച്ചത്. ഭർത്താവ് ഷാനവാസിനൊപ്പം സ്‌കൂട്ടറിൽ സിമന്റ് കവല ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇവർ. മുളങ്കുഴ ജംക്ഷനു സമീപത്തുവച്ച് സ്‌കൂട്ടറിനെ ലോറി മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

തുടർന്ന്, സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞു. പിന്നാലെ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി. അപകടമുണ്ടായപ്പോൾ രണ്ടു പേരുടെയും ഹെൽമറ്റ് തലയിൽനിന്നും തെറിച്ചുപോയി. രജനിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ചിങ്ങവനത്തുനിന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

Scooter falls under lorry rear wheels come off housewife dies tragically

Next TV

Related Stories
കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

Jul 16, 2025 01:51 PM

കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് പൊലീസുകാരെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ...

Read More >>
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
Top Stories

Entertainment News

//Truevisionall