വീട്ടമ്മയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്; ഭർത്താവ് അറസ്റ്റിൽ

വീട്ടമ്മയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്; ഭർത്താവ് അറസ്റ്റിൽ
Jun 3, 2025 07:56 PM | By Vishnu K

കോട്ടയം: (www.truevisionnews.com) തൃക്കൊടിത്താനത്ത് വീട്ടമ്മയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ ഭർത്താവും മാടപ്പള്ളി സ്വദേശിയുമായ കെ.ജി. അനീഷിനെ (41) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മല്ലികയെ (35) ആണ് അനീഷ് കൊലപ്പെടുത്തിയത്.

ഏപ്രിൽ 28നാണ് മല്ലികയെ വീടിന്റെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ തൃക്കൊടിത്താനം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. തുടർന്ന് മൃതദേഹപരിശോധന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കൊടിത്താനം പൊലീസ് ഇൻസ്‌പെക്ടർ അരുൺ എം.ജെക്ക് തോന്നിയ സംശയങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജനുമായി പങ്കുവെച്ചിരുന്നു. അന്നുതന്നെ ഭർത്താവ് അനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന വാദത്തിൽ ഉറച്ചുനിന്നു.

Housewife dead in room police say murder husband arrested

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories

//Truevisionall