പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ്
Jun 3, 2025 07:30 PM | By VIPIN P V

കുന്നംകുളം: ( www.truevisionnews.com ) പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ് ശിക്ഷ. പോർക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയിൽ വീട്ടിൽ പട്ടിക്കാടൻ എന്ന സന്തോഷിനെ (55) യാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.

ജീവപര്യന്തത്തിന് പുറമെ 54 വർഷം കഠിനതടവും ഒരു ലക്ഷത്തി നാൽപതിനായിരം രൂപ പിഴയും അടയ്ക്കണം. സംഖ്യയിൽ നിന്നും ഒരു ലക്ഷം കുട്ടിക്ക് നൽകാനാണ് വിധി. 2024 ജൂലൈ 21നാണ് കേസിന് ആസ്പദമായ സംഭവം. മങ്ങാട് കോട്ടിയാട്ട്മുക്ക് അമ്പലത്തിൽ പാട്ട് വെച്ച സമയം ചെണ്ട കൊട്ടി കളിക്കുകയായിരുന്ന പതിനൊന്നു വയസുകാരനെ പാടത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടി പാടത്തു നിന്നും ചെളിപ്പുരണ്ടു വരുന്നത് ബന്ധുക്കൾ കണ്ടതോടെയാണ് സംഭവം പുറത്തിറഞ്ഞത്.

കുന്നംകുളം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ യു കെ ഷാജഹാൻ, എസിപി സി ആർ സന്തോഷ് എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ എസ് ബിനോയ് ഹാജരായി.

BJP worker sentenced life imprisonment for sexually assaulting minor boy

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall