കോഴിക്കോട്: ( www.truevisionnews.com) കേരളത്തിന്റെ ചരിത്രവും,സാഹിത്യവും ജനങ്ങളോട് സംസാരിക്കുന്ന രീതിയിലുള്ള ഉയർച്ച കേരളത്തിന്റെ വിനോദ സഞ്ചാരത്തിനുണ്ടാവുമെന്നും ടൂറിസത്തിന്റെ ബ്രാൻഡ് അമ്പാസിഡർമാരാവാൻ കേരളീയ ജനത മുന്നോട്ടുവരണമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ജനങ്ങളുടെ ആശയങ്ങൾ സ്വീകരിച്ചു കൊണ്ടാണ് വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതെന്നും പുതിയ പദ്ധതികൾ ഉയർത്തി കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ ടൂറിസത്തിന്റെ മത്സരം വിദേശ രാജ്യങ്ങളുമായാണ്, അത്തരത്തിൽ കേരളാ ടൂറിസത്തെ മികച്ച രീതിയിൽ ഉയർത്തിക്കൊണ്ട് വരാനാണ് നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡിന് മുൻപും ശേഷവുമുള്ള ടൂറിസം മേഖലയുടെ വളർച്ച അദ്ദേഹം സെഷനിൽ ചർച്ച ചെയ്തു. വിവാദങ്ങളൊഴിവാക്കിക്കൊണ്ട് ഗോവയെക്കാൾ മികച്ചതാക്കി കേരള ബീച്ച് ടൂറിസത്തെ വളർത്തി കൊണ്ടുവരാൻ സാധിക്കുമെന്നും കേരളത്തിന്റെ പ്രചാരകരായി ഓരോരുത്തരും മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Tourism #future #Kerala #People #brandambassadors #tourism #PAMuhammadRiaz #KLF
