ചോക്ലേറ്റുമായി ഒമാനില്‍ നിന്ന് പറന്നെത്തി സൂര്യ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ

ചോക്ലേറ്റുമായി ഒമാനില്‍ നിന്ന് പറന്നെത്തി സൂര്യ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ
Jul 20, 2025 09:28 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒമാനില്‍ നിന്ന് എത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി സൂര്യയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. എംഡിഎംഎ കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികളും പൊലീസിന്റെ വലയിലായി.

ജൂലൈ 16നാണ് ജോലി അന്വേഷിച്ച് പത്തനംതിട്ട സ്വദേശി സൂര്യ ഒമാനിലേക്ക് പോയത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് തിരിച്ചെത്തിയപ്പോള്‍ ഒരു കിലോ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്നിറങ്ങിയ യുവതി ചോക്ലേറ്റ് പാക്കറ്റുകളിലും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസും ഡാന്‍സഫും ചേര്‍ന്ന് പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് കസ്റ്റഡിയിലെടുത്തു. ഒപ്പം സൂര്യയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റാനായി എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികളെയും.

അലി അക്ബര്‍, മുഹമ്മദ് റാഫി, ഷഫീര്‍ സിപി എന്നിവരാണ് പ്രതികള്‍. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. യുവതി ക്യാരിയര്‍ മാത്രമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒമാനിലുള്ള കണ്ണൂര്‍ സ്വദേശി നൗഫല്‍ ആണ് എംഡിഎംഎ കൊടുത്തയച്ചത്. യുവതിയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റിയ ശേഷം അവരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കാന്‍ ആയിരുന്നു തിരൂരങ്ങാടി സ്വദേശികള്‍ക്കുള്ള നിര്‍ദ്ദേശം. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരുന്നു. വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയാണ് പിടികൂടിയിരിക്കുന്നത്.

Massive drug bust at Karipur airport; Woman arrested with one kg of MDMA

Next TV

Related Stories
അരുംകൊല..... ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന് ഭർത്താവ്

Jul 20, 2025 01:57 PM

അരുംകൊല..... ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന് ഭർത്താവ്

ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന്...

Read More >>
സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക്;  പെട്രൊളൊഴിച്ച് തീ കൊളുത്തി പൊളളലേറ്റ ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു

Jul 20, 2025 01:00 PM

സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക്; പെട്രൊളൊഴിച്ച് തീ കൊളുത്തി പൊളളലേറ്റ ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ അശോകൻ...

Read More >>
'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം';  യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ കേസ്

Jul 20, 2025 12:25 PM

'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം'; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ കേസ്

'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം'; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ...

Read More >>
കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ

Jul 20, 2025 11:34 AM

കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ

കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ...

Read More >>
കോഴിക്കോട്ടെ കഞ്ചാവ് വേട്ട; സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേര്‍ പിടിയില്‍

Jul 20, 2025 11:27 AM

കോഴിക്കോട്ടെ കഞ്ചാവ് വേട്ട; സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കഞ്ചാവ് പിടിച്ച കേസിലെ കൂട്ടുപ്രതികള്‍...

Read More >>
Top Stories

//Truevisionall