മനുഷ്യ സഞ്ചാരങ്ങളെ സംബന്ധിച്ചുള്ള തന്റെ അറിവുകളും വിചാരങ്ങളും പങ്കുവയ്ക്കാൻ മഞ്ഞവെയിൽ മരണത്തിലൂടെ സാധിച്ചു - ബെന്യാമീൻ

മനുഷ്യ സഞ്ചാരങ്ങളെ സംബന്ധിച്ചുള്ള തന്റെ അറിവുകളും വിചാരങ്ങളും പങ്കുവയ്ക്കാൻ മഞ്ഞവെയിൽ മരണത്തിലൂടെ സാധിച്ചു - ബെന്യാമീൻ
Jan 24, 2025 07:54 PM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com) എഴുത്തുകാരൻ ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ', ടി.ഡി രാമചന്ദ്രന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര' എന്നീ കൃതികളുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കാനുള്ള കാരണത്തെക്കുറിച്ച് കെ.ൽ.എഫിൽ ചർച്ച ചെയ്തു. മലയാളത്തിലെ പ്രിയ എഴുത്തുകാരായ ബെന്യാമിൻ, ടി.ഡി രാമകൃഷ്ണൻ, വി.ജെ ജെയിംസ് എന്നിവർ ചർച്ചയിൽ സംസാരിച്ചു.

കച്ചവട മുതലാളിത്തത്തിന്റെ കടന്നുവരവിൽ സമൂഹത്തിലുടലെടുത്ത വെല്ലുവിളികളും മറ്റു പ്രശ്നങ്ങളേയും അഭിസംബോധന ചെയ്യുന്ന 'ഫ്രാൻസിസ് ഇട്ടിക്കോര' എന്ന തന്റെ നോവൽ എഴുതുമ്പോൾ, രണ്ടാം ഭാഗം എന്നൊരു സാധ്യതയേക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്ന് ടി.ഡി രാമകൃഷ്ണൻ പറഞ്ഞു.

സമകാലിക സാഹചര്യത്തിൽ പുതിയ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ടാം ഭാഗമായ 'കോരപ്പാപ്പനു സ്തുതി' എത്രയും പെട്ടന്നുതന്നെ വായനക്കാർക്ക് മുന്നിൽ എത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

മഞ്ഞവെയിൽ മരണത്തിന്റെ രണ്ടാം ഭാഗം എപ്പോൾ വരുമെന്ന വി. ജെ ജെയിംസിന്റെ ചോദ്യത്തിന്, രണ്ടാം ഭാഗം എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നും പാൽമയിലേക്കുള്ള യാത്രയിൽ വച്ചു ഒരു മലയാളിയെ കാണാനിടയായ സംഭവം, തന്നെ രണ്ടാം ഭാഗമെഴുതുവാൻ പ്രേരിപ്പിച്ചു എന്നും ബെന്യാമിൻ മറുപടി നൽകി.

യാത്രകൾ സംസ്ക്കാര രൂപീകരണത്തേയും സാമൂഹിക പരിണാമങ്ങളെയും എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നും മനുഷ്യന്റെ സഞ്ചാരങ്ങളെ സംബന്ധിച്ചുള്ള തന്റെ അറിവുകളും വിചാരങ്ങളും പങ്കുവയ്ക്കാൻ മഞ്ഞവെയിൽ മരണത്തിലൂടെ തനിക്ക് സാധിച്ചുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Through #death #able #share #knowledge #human #Travel #Benjamin

Next TV

Related Stories
ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

Jan 26, 2025 04:04 PM

ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

ചോള സാമ്രാജ്യത്തിലെ രാജ്ഞിമാരായ സെമ്പിയൻ മഹാദേവി, കോകില നടികർ എന്നിവരെ ചൂണ്ടികാട്ടി രാജവംശത്തിലെ സ്ത്രീകളെ കുറിച്ച് വേദിയിൽ സംസാരിച്ച...

Read More >>
വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

Jan 26, 2025 03:14 PM

വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

മരുഭൂമിയിലുള്ള എല്ലാ മണൽത്തരിയേയും ചുമക്കേണ്ടവനല്ല എഴുത്തുകാരൻ, മറിച്ച് ദേഹത്ത് പറ്റിപ്പിടിച്ച മണൽത്തരികളെ മാത്രം ഒപ്പം ചുമന്നാൽ മതിയാവുമെന്ന...

Read More >>
ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

Jan 26, 2025 02:16 PM

ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

പുതുതലമുറയിൽ ഗൗരവപരമായ വായന കുറവാണെന്നും അദ്ദേഹം...

Read More >>
കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

Jan 26, 2025 02:02 PM

കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

കലകൊണ്ട് ഉയരങ്ങളിലെത്തിയവരുമായി ഇടപഴകാൻ പറ്റിയതാണ് എൻ്റെ സമ്പാദ്യം....

Read More >>
ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

Jan 26, 2025 12:47 PM

ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

ക്വിയർ വ്യക്തികളെക്കുറിച്ച് മതിയായ ജ്ഞാനം മെഡിക്കൽ സമൂഹത്തിന് പോലും ഇല്ലെന്നത് ദൗർഭാഗ്യകരമാണെന്നും മനഃശാസ്ത്രമേഖലയിലും വേണ്ടത്ര...

Read More >>
Top Stories

Entertainment News