---
title: "'സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ രക്തസാക്ഷികളെ നമ്മൾ അറിയാതെ പോകുന്നു'; ഇന്ത്യയുടെ ആശയത്തെ തേടി സുധ മേനോനും പി സി വിഷ്ണു നാഥും കെ. എൽ. എഫിൽ"
english_title: "#knowing #martyrs #fought #freedom #SudhaMenon #PCVishnuNath #KLF #search #idea #India "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/265547/knowing-martyrs-fought-freedom-sudhamenon-pcvishnunath-klf-search-idea-india"
published_at: "2025-01-24T17:28:00+05:30"
category: "Kerala Literature Festival 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679380b99b073_HGJ.jpg"
keywords: []
---

# 'സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ രക്തസാക്ഷികളെ നമ്മൾ അറിയാതെ പോകുന്നു'; ഇന്ത്യയുടെ ആശയത്തെ തേടി സുധ മേനോനും പി സി വിഷ്ണു നാഥും കെ. എൽ. എഫിൽ

> **Lead Summary:** **കോഴിക്കോട് : [( ]**[www.truevisionnews.com)]** **ഇന്ത്യ എന്ന രാഷ്ട്രത്തെ അടിസ്ഥാനപരമായി നിലനിർത്തുന്നതെന്തോ, അത് തന്നെയാണ് ഒരു പുതിയ സ്വതന്ത്രരാജ്യത്തിന്റെ ആശയം എന്നും, ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടെങ്കിൽ ഇന്ത്യ എന്ന ആശയത്തിലാണതെന്നും പ്രശസ്ത സാഹിത്യകാരിയും 'ഇന്ത്യ എന്ന ആശയം' എന്ന പുസ്തകത്തിന്റെ രചയിതാവുമായ സുധ മേനോൻ കെ.എൽ.എഫ് വേദിയിൽ പറഞ്ഞു.

## Article Content

**കോഴിക്കോട് : [( ]**[www.truevisionnews.com)]** **ഇന്ത്യ എന്ന രാഷ്ട്രത്തെ അടിസ്ഥാനപരമായി നിലനിർത്തുന്നതെന്തോ, അത് തന്നെയാണ് ഒരു പുതിയ സ്വതന്ത്രരാജ്യത്തിന്റെ ആശയം എന്നും, ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടെങ്കിൽ ഇന്ത്യ എന്ന ആശയത്തിലാണതെന്നും പ്രശസ്ത സാഹിത്യകാരിയും 'ഇന്ത്യ എന്ന ആശയം' എന്ന പുസ്തകത്തിന്റെ രചയിതാവുമായ സുധ മേനോൻ കെ.എൽ.എഫ് വേദിയിൽ പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം പി. സി. വിഷ്ണുനാഥുമായി നടന്ന ചർച്ചയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രവും അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ യാതനകളും സംഭാവനകളും ചർച്ച ചെയ്തു.

ഇന്ത്യൻ തൊഴിലാളികളുടെ ശബ്ദം ഇന്ത്യയുടെ ശബ്ദമാക്കി മാറ്റിയത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണെന്നും അദ്ദേഹം ഉള്ളത് കൊണ്ടാണ് ഇന്ത്യ എന്ന ആശയം തകരാതിരുന്നതെന്നും സുധ മേനോൻ പങ്കുവെച്ചു. വൈവിധ്യങ്ങൾ ചേർന്ന രാജ്യമായ ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ നിരവധി രക്തസാക്ഷികളെ നമ്മൾ അറിയാതെ പോകുന്നുവെന്നും അവരുടെ ത്യാഗത്തെ അപമാനിക്കാതെ ഗൗരവത്തോടെ കാണണമെന്നും സുധ മേനോൻ കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് മേധാവികളോട് പോരാടിയ വ്യക്തികളെ ഓർക്കുകയും അവരുടെ പ്രധാന്യത്തെ എടുത്തു പറയുകയും ചെയ്തുകൊണ്ട് പി. സി. വിഷ്ണുനാഥ്‌ ചർച്ച അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/265547/knowing-martyrs-fought-freedom-sudhamenon-pcvishnunath-klf-search-idea-india)