കോഴിക്കോട് : (truevisionnews.com) 1978 മുതൽ പ്രവർത്തിക്കുന്ന മെർച്ചന്റ് നേവി ക്ലബ് കോഴിക്കോടും ആർക്കിയോളജി ഹെറിറ്റേജ് ഗ്രൂപ്പും കൂടി സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര സമര ഓർമകൾ സമ്മാനിക്കുന്ന ചരിത്ര പ്രദർശനം വേറിട്ട കാഴ്ച്ചയാകുന്നു.

കോഴിക്കോട് വെച്ച് നടക്കുന്ന ഏട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് ഈ ശ്രദ്ധേയമായ ഇടം ഒരുക്കിയിരിക്കുന്നത്.
മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര സമര കാലഘട്ടങ്ങളിലെ നടുക്കുന്ന ഓർമകളും, 1950 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ അന്ന് തന്നെ അച്ചടിച്ച് വന്ന പത്ര റിപ്പോർട്ടുകളും പഴയ ഓർമകളെ പുതുക്കുന്നതിന് വർഷങ്ങൾ പഴക്കംഉള്ള ന്യൂസ് റിപ്പോർട്ടുകളും പ്രദർശനത്തിൽ ഉണ്ട്.
‘കോഴിക്കോട് 1933ലെ ഇടവപ്പാതി മുതൽ 2024ലെ മഞ്ഞുകാലം വരെ നീണ്ട 91 വർഷത്തിന്റെ ഋതുഭേദങ്ങൾ മലയാള സാഹിത്യത്തിൽ ഒരു കാലം തന്നെയായി അടയാളപ്പെടുത്തിയ സർഗജീവിതം’.
എം.ടി എന്ന രണ്ടക്ഷരത്തിലൂടെ ദശലക്ഷം കണക്കിന് വായനക്കാരുടെ മനസുകളിൽ മലയാള പര്യായമായി ചിരപ്രതിഷ്ഠ നേടിയ മഹാസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ഒരുപാട് അനുഭവകളും വിമർശങ്ങളും മാധ്യമ പത്രറിപ്പോർട്ടുകളും പുസ്തകങ്ങളും ഈ പ്രദർശനത്തിൽ ഉൾകൊള്ളുന്നു. 24, 25,26 ദിവസങ്ങളിലാണ് പ്രദർശനം തുടരുന്നത്.
16 വർഷത്തോളമായി നേവി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന കോഴിക്കോട് ബേപ്പൂർസ്വദേശിയായ ക്യാപ്റ്റൻ അരുണാണ് ക്ലബ് സെക്രട്ടറി. കോഴിക്കോട് സ്വദേശിയായ ഇൻവിറ്റേഷൻ ലെറ്റർ കളക്ഷനിലൂടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഗിന്നസ് ലത്തീഫാണ് ക്ലബ് പ്രസിഡന്റ്.
ഇവരുടെ മേൽനോട്ടത്തിലാണ് ചരിത്ര സംബന്ധിയായ ഈ പ്രദർശനം സാഹിത്യ മനസുകളെ കീഴടക്കുന്നത്. കൂടാതെ സായാഹ്ന സന്ധ്യയിൽ ആർക്കും പാടാം എന്ന മ്യൂസിക്കൽ സെക്ഷനും ഇവിടെ ഒരുക്കിയിട്ടുണ്ട്.
#memories #history #exhibition #impressive #literature #stage
