കോഴിക്കോട് : (www.truevisionnews.com) നല്ല എഡിറ്റർമാരില്ലാത്തതാണ് പല കൃതികളുടെയും നിലവാരത്തകർച്ചയ്ക്ക് കാരണമെന്ന് എഴുത്തുകാർ. എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ 'ലോകസാഹിത്യത്തിൽ നമ്മൾ' എന്ന വിഷയത്തിൽ, മലയാള സാഹിത്യത്തിൽ നിന്നുമുള്ള കൃതികൾക്ക് ലോകസാഹിത്യമെന്ന നിലയിലേക്കുയരുവാൻ എത്രത്തോളം സാധിച്ചു എന്നതിനെക്കുറിച്ചുള്ള സംവാദം നടന്നു.

സാഹിത്യ വിമർശകൻ രാഹുൽ രാധാകൃഷ്ണൻ മോഡറേറ്റ് ചെയ്ത ചർച്ചയിൽ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ സന്തോഷ്കുമാർ, വിവർത്തകയും എഴുത്തുകാരിയുമായ ഇ വി ഫാത്തിമ, എഴുത്തുകാരൻ എൻ ഇ സുധീർ എന്നിവർ സംസാരിച്ചു.
പ്രാദേശിക ഭാഷയിലിറങ്ങുന്ന സാഹിത്യങ്ങൾ തനതു ചട്ടക്കൂടുകളെ പൊട്ടിച്ചെറിഞ്ഞ് മറ്റു ഭാഷയിലുള്ളവരാൽ വായിക്കപ്പെടുന്നതിൽ പരിഭാഷയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഇ വി ഫാത്തിമ ഓർമിപ്പിച്ചു.
എന്നാൽ അവിടെയും വള്ളത്തോൾ, കുമാരനാശാൻ പോലുള്ള മഹാകവികളുടെ കൃതികൾ പരിഭാഷചെയ്യുന്നതിലുള്ള പരിമിതിയേക്കുറിച്ചും വിവർത്തനം ചെയ്താലും രണ്ടു ഭാഷകൾ തമ്മിലുള്ള സാംസ്കാരിക-മൗലിക ഭിന്നതകളാൽ ആ കൃതി സ്വാഗതം ചെയ്യപ്പെടാതെ പോകുവാനുള്ള സാധ്യതയെക്കുറിച്ചും ഇ വി സന്തോഷ് അടയാൾപ്പെടുത്തി.
മറ്റു ലോകോത്തര ഭാഷകളിൽ നിന്നുമുള്ള കൃതികൾ കേരളീയരാൽ വായിക്കപ്പെടുമ്പോൾ എന്തുകൊണ്ടായിരിക്കാം മലയാള സാഹിത്യത്തിനത്തതരമൊരു നിലവാരത്തിലേക്കുയരാൻ കഴിയാത്തതെന്നും നല്ല എഡിറ്റർമാരില്ലാത്തതാണ് പല കൃതികളുടെയും നിലവാരത്തകർച്ചയ്ക്കും കാരണമെന്നും സൂചിപ്പിച്ച ഇ ൻ സുധീറിന്റെ വാദത്തോട് മറ്റു ഭാഷകരും യോജിച്ചു.
#KeralaLiteratureFestival #Malayalam #WorldLiterature #Prospects #Limitations #KLF
