മോണ്‍ട്ര ഇലക്ട്രിക് കാര്‍ഗോ വാഹന ശ്രേണിയില്‍ എവിയേറ്റര്‍, സൂപ്പര്‍ കാര്‍ഗോ മോഡലുകള്‍ പുറത്തിറക്കി

മോണ്‍ട്ര ഇലക്ട്രിക് കാര്‍ഗോ വാഹന ശ്രേണിയില്‍ എവിയേറ്റര്‍, സൂപ്പര്‍ കാര്‍ഗോ മോഡലുകള്‍ പുറത്തിറക്കി
Jan 21, 2025 09:39 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com) മോണ്‍ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ല്‍ നടന്ന ചടങ്ങിലാണ് എവിയേറ്റര്‍ (ഇ എസ്സിവി), സൂപ്പര്‍ കാര്‍ഗോ (ഇ 3-വീലര്‍) എന്നീ മോഡലുകള്‍ പുറത്തിറക്കിയത്.

മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍, വൈസ് ചെയര്‍മാന്‍ വെള്ളയന്‍ സുബ്ബയ്യ, മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത എന്നിവര്‍ക്കൊപ്പം ത്രീവീലേഴ്സ് ബിസിനസ് ഹെഡ് റോയ് കുര്യന്‍, സ്മോള്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് സിഇഒ സാജു നായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഇന്‍ഡ്രസ്ട്രിയിലെ ഏറ്റവും ഉയര്‍ന്ന 245 കി.മീ സര്‍ട്ടിഫൈഡ് റേഞ്ചും, 170 കി.മീ റിയല്‍ ലൈഫ് റേഞ്ചുമായാണ് എവിയേറ്റര്‍ (ഇ-എസ്സിവി) വരുന്നത്. 3.5 ടണ്‍ ആണ് ഭാരം. 80 കിലോവാട്ട് പവറും, 300 എന്‍എം ടോര്‍ക്കുമുണ്ട്. 7 വര്‍ഷം അല്ലെങ്കില്‍ 2.5 ലക്ഷം കിലോമീറ്റര്‍ വരെ വാറന്‍റിയോടെ വരുന്ന ഈ മോഡലിന് 15.99 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വില.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സര്‍ട്ടിഫൈഡ് റേഞ്ചും (200+ കി.മീ), 150 കിലോമീറ്റര്‍ റിയല്‍ ലൈഫ് റേഞ്ചും സൂപ്പര്‍ കാര്‍ഗോ ഇ-ത്രീവീലര്‍ നല്‍കുന്നു. 1.2 ടണ്‍ ഭാരമുള്ള വാഹനം 3 കാര്‍ഗോ ബോഡി വകഭേദങ്ങളിലും, 15 മിനിറ്റ് ഫുള്‍ ചാര്‍ജ് ഓപ്ഷനിലും ലഭ്യമാണ്. 4.37 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വില.

മുരുഗപ്പ ഗ്രൂപ്പിന്‍റെ ഭാഗമായി നൂതനവും സുസ്ഥിരവുമായ ക്ലീന്‍ മൊബിലിറ്റി സൊല്യൂഷനുകള്‍ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍ പറഞ്ഞു.

എവിയേറ്റര്‍ ഇന്ത്യയിലെ ആദ്യത്തെ ട്രൂ-ഇവി ആണെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത പറഞ്ഞു.

#MontraElectric #launched #Aviator #SuperCargomodels #vehicle

Next TV

Related Stories
ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മൊമെന്റം ഗ്രോത്ത് ഫണ്ട് ആരംഭിച്ചു

Feb 11, 2025 02:20 PM

ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മൊമെന്റം ഗ്രോത്ത് ഫണ്ട് ആരംഭിച്ചു

മുൻനിര സ്വകാര്യ ലൈഫ് ഇൻഷുറൻസായ ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് തങ്ങളുടെ ഏറ്റവും പുതിയ നിക്ഷേപ ഓഫറായ മൊമെന്റം ഗ്രോത്ത് ഫണ്ട്...

Read More >>
യൂറോഗ്രിപ്പ് യുഎസ്എ ഇരുചക്ര വാഹന ടയർ വിപണിയിലേക്ക്

Feb 7, 2025 03:43 PM

യൂറോഗ്രിപ്പ് യുഎസ്എ ഇരുചക്ര വാഹന ടയർ വിപണിയിലേക്ക്

യൂറോഗ്രിപ്പിൻ്റെ ഇരുചക്ര വാഹന ടയർ ശ്രേണിയുടെ യുഎസ്എയിലെ ആദ്യ...

Read More >>
ചില്ലറ വിപണിയിലും ഓഫിസ് കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ; കൊച്ചിയിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ വളർച്ച

Feb 6, 2025 09:55 PM

ചില്ലറ വിപണിയിലും ഓഫിസ് കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ; കൊച്ചിയിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ വളർച്ച

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഫിസ്, റീറ്റെയ്ൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ മികച്ച പ്രകടനമാണ് കൊച്ചി...

Read More >>
മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍

Feb 6, 2025 08:12 PM

മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍

59 കിലോവാട്ട്, 79 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളോടെയാണ് ഇരുവാഹനങ്ങളും എത്തുന്നത്....

Read More >>
 ഹോണ്ട മോട്ടോർസൈക്കിൾ ആൻറ് സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന

Feb 6, 2025 12:31 PM

ഹോണ്ട മോട്ടോർസൈക്കിൾ ആൻറ് സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന

കയറ്റുമതി കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വളർച്ച...

Read More >>
ആഗോള കമ്പനികളിൽ തൊഴിൽ നേടാൻ യു എസ് അക്കൗണ്ടിംഗ് കോഴ്‌സ്; കേരളത്തിൽ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്

Feb 5, 2025 01:40 PM

ആഗോള കമ്പനികളിൽ തൊഴിൽ നേടാൻ യു എസ് അക്കൗണ്ടിംഗ് കോഴ്‌സ്; കേരളത്തിൽ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്

ഇദ്ദേഹം യു എസ് അക്കൗണ്ടിങ് മേഖലയിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. ഈ മേഖലയിൽ 9 ഓളം പുസ്‌തകങ്ങൾ രചിച്ചിട്ടുമുണ്ട്....

Read More >>
Top Stories