തിരുവനന്തപുരം: ( www.truevisionnews.com ) വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്ന തീയതി രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ബസുടമകളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഇനി സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നില്ല എന്നാണ് സൂചന. ജൂലായ് 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അത് മാറ്റി വെച്ചിരുന്നു.
.gif)

അതിനുമുന്‍പ് നടന്ന മന്ത്രിതല ചര്‍ച്ചകളും ഗതാഗതസെക്രട്ടറിയുമായുള്ള ചര്‍ച്ചകളും നടന്നിരുന്നു. വിദ്യാര്‍ഥിസംഘടനകളുമായി ആലോചിച്ച ശേഷം വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാമെന്ന ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥി സംഘടനാപ്രതിനിധികളും ബസുടമകളും ഗതാഗതസെക്രട്ടറിയും തമ്മില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്.
Private bus owners in the state once again embark on an indefinite strike
