#Honda | ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പുതിയ 2025 ലിവോ പുറത്തിറക്കി

#Honda  |  ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പുതിയ 2025 ലിവോ പുറത്തിറക്കി
Jan 20, 2025 09:57 PM | By Susmitha Surendran

(truevisionnews.com)  ഗുരുഗ്രാം, 2025 ജനുവരി 20: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ ഒബിഡി2ബി കംപ്ലയന്റ് ലിവോ പുറത്തിറക്കി.

നഗരങ്ങളിലെ യുവ യാത്രക്കാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ലിവോ റൈഡിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം ബോൾഡായ രൂപകൽപ്പനയും വാഗ്ദാനം ചെയ്യുന്നു. 2025 ഹോണ്ട ലിവോയുടെ വില 83,080 രൂപയിൽ ആരംഭിക്കുന്നു(എക്‌സ്-ഷോറൂം ഡൽഹി).

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു, "പുതിയ 2025 ലിവോയുടെ പുറത്തിറക്കൽ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ഹോണ്ടയിൽ, മോട്ടോർസൈക്കിൾ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 110സിസി വിഭാഗത്തിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഊർജ്ജസ്വലമായ സ്റ്റൈലിംഗും പുതിയ സവിശേഷതകളും ഉപയോഗിച്ച് ഒരു പ്രീമിയം അനുഭവം നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു 2025 ലിവോ.

ഇന്ത്യൻ റൈഡർമാരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റും പുതിയ ലിവോയെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്."

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥുർ പറഞ്ഞു, "ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വിശ്വസിച്ച് തെരെഞ്ഞെടുക്കാവുന്ന ഒന്നാണ്‌ ഹോണ്ട ലിവോ.

2025 മോഡലിലൂടെ വിപണിയിൽ അതിൻ്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. സുസ്ഥിരതയ്ക്കും വികസിച്ചുകൊണ്ടിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കുന്നതിനുമുള്ള ഹോണ്ടയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു ഒബിഡി2ബി സാങ്കേതികവിദ്യയുടെ സംയോജനം.

സാങ്കേതികവിദ്യയും രൂപസൗന്ദര്യവും മെച്ചപ്പെടുത്തുന്നതിലൂടെ, നൂതനത്വവും പ്രായോഗികതയും പരിധികളില്ലാതെ സംയോജിപ്പിക്കുന്ന ഒരു മോട്ടോർസൈക്കിൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഇന്ത്യയിലുടനീളമുള്ള റൈഡേഴ്‌സിന് ലിവ് ലൈഫ്, ലിവോ സ്റ്റൈൽ-ലേക്ക് ഒരു വിശ്വസ്ത കൂട്ടാളിയാകാൻ ഇത് സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”

പുതിയ ലിവോ: വൈബ്രന്റ് ഡിസൈനും നൂതന സാങ്കേതികവിദ്യയും

സ്പോർട്ടിനെസ്സും പ്രായോഗികതയും സംയോജിപ്പിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന കാലികമാക്കിയ ലിവോയിൽ, ചിസൽഡ് ടാങ്ക് ഷ്രൗഡുകളുള്ള മസ്കുലാർ ഫ്യുവൽ ടാങ്ക്, ബോഡി പാനലുകളിൽ ശ്രദ്ധേയമായ ഗ്രാഫിക്സ് എന്നിവയുൾപ്പെടെ വേറിട്ടുനിൽക്കുന്ന ഘടകങ്ങൾ ഉൾപ്പെടുന്നു.

ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളിൽ ഇത് ലഭ്യമാകും. ഓറഞ്ച് വരകളുള്ള പേൾ ഇഗ്നിയസ് ബ്ലാക്ക്, ബ്ലൂ വരകളുള്ള പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ സൈറൺ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലും.

പുതിയ ലിവോയിൽ ഇപ്പോൾ ഒരു പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുന്നു. ഇത് തത്സമയ മൈലേജ്, എത്ര ദൂരം ഓടാനുള്ള ഇന്ധനം ഉണ്ട്, സർവീസ് സമയ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ എന്നിവയുൾപ്പെടെ നിരവധി വിവരങ്ങൾ നൽകുന്നു. സുരക്ഷാ ഘടകം കൂട്ടിച്ചേർക്കുന്നതിന്റെ ഭാഗമായി സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സവിശേഷത തുടരുകയും ചെയ്യുന്നു.

109.51സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ-ഇൻജെക്റ്റഡ് എഞ്ചിനാണ് ലിവോയ്ക്ക് കരുത്ത് പകരുന്നത്. മാത്രമല്ല ഇത് ഇനി വരാനിരിക്കുന്ന സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നതിന് ഒബിഡി2ബി ആയാണ് ഇറക്കുന്നത്.

ഈ എഞ്ചിൻ 7500 ആർപിഎമ്മിൽ 6.47 കിലോവാട്ട് പവറും 5500 ആർപിഎമ്മിൽ 9.30 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു എന്ന് മാത്രമല്ല 4-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കുകയും ചെയ്തിരിക്കുന്നു.

പുതിയ ലിവോ: വിലയും ലഭ്യതയും

പുതിയ 2025 ഹോണ്ട ലിവോയുടെ വില 83,080 രൂപയിൽ ആരംഭിക്കുന്നു(എക്‌സ്-ഷോറൂം ഡൽഹി). ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്എംഎസ്ഐ ഡീലർഷിപ്പുകളിലും ഇത് ഉടൻ ലഭ്യമാകും.


#Honda #Motorcycle #Scooter #India #launched #new #2025 #Livo

Next TV

Related Stories
ചില്ലറ വിപണിയിലും ഓഫിസ് കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ; കൊച്ചിയിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ വളർച്ച

Feb 6, 2025 09:55 PM

ചില്ലറ വിപണിയിലും ഓഫിസ് കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ; കൊച്ചിയിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ വളർച്ച

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഫിസ്, റീറ്റെയ്ൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ മികച്ച പ്രകടനമാണ് കൊച്ചി...

Read More >>
മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍

Feb 6, 2025 08:12 PM

മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍

59 കിലോവാട്ട്, 79 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളോടെയാണ് ഇരുവാഹനങ്ങളും എത്തുന്നത്....

Read More >>
 ഹോണ്ട മോട്ടോർസൈക്കിൾ ആൻറ് സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന

Feb 6, 2025 12:31 PM

ഹോണ്ട മോട്ടോർസൈക്കിൾ ആൻറ് സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന

കയറ്റുമതി കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വളർച്ച...

Read More >>
ആഗോള കമ്പനികളിൽ തൊഴിൽ നേടാൻ യു എസ് അക്കൗണ്ടിംഗ് കോഴ്‌സ്; കേരളത്തിൽ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്

Feb 5, 2025 01:40 PM

ആഗോള കമ്പനികളിൽ തൊഴിൽ നേടാൻ യു എസ് അക്കൗണ്ടിംഗ് കോഴ്‌സ്; കേരളത്തിൽ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്

ഇദ്ദേഹം യു എസ് അക്കൗണ്ടിങ് മേഖലയിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. ഈ മേഖലയിൽ 9 ഓളം പുസ്‌തകങ്ങൾ രചിച്ചിട്ടുമുണ്ട്....

Read More >>
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്ലീപ്പർ എസി ബസ് പുറത്തിറക്കി ന്യൂഗോ

Feb 4, 2025 04:41 PM

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്ലീപ്പർ എസി ബസ് പുറത്തിറക്കി ന്യൂഗോ

ഇന്ത്യയിലുടനീളമുള്ള പ്രധാന റൂട്ടുകളിൽ വിന്യസിക്കുന്നതോടെ, സ്ലീപ്പർ ബസ് വിപണിയുടെ ഒരു പ്രധാന പങ്ക് പിടിച്ചെടുക്കാൻ ന്യൂഗോ...

Read More >>
ഹോണ്ട സിറ്റി അപെക്‌സ് എഡിഷൻ; പുതിയ സ്റ്റൈലിഷ് പതിപ്പുമായി ഹോണ്ട കാർസ് ഇന്ത്യ

Feb 2, 2025 05:22 PM

ഹോണ്ട സിറ്റി അപെക്‌സ് എഡിഷൻ; പുതിയ സ്റ്റൈലിഷ് പതിപ്പുമായി ഹോണ്ട കാർസ് ഇന്ത്യ

ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ പുതിയ അപെക്‌സ് എഡിഷ൯ അവതരിപ്പിച്ച് ഹോണ്ട കാർസ് ഇന്ത്യ...

Read More >>
Top Stories