#chickenstew | ചപ്പാത്തിക്കും പൂരിക്കുമൊപ്പം കഴിക്കാൻ നല്ല ടേസ്റ്റി ചിക്കൻ സ്റ്റ്യു തയാറാക്കിയാലോ

#chickenstew | ചപ്പാത്തിക്കും പൂരിക്കുമൊപ്പം കഴിക്കാൻ നല്ല ടേസ്റ്റി ചിക്കൻ സ്റ്റ്യു തയാറാക്കിയാലോ
Jan 15, 2025 08:58 PM | By Jain Rosviya

എളുപ്പത്തിലുണ്ടാക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ പലപ്പോഴും പരീക്ഷിക്കാന്‍ എല്ലാവര്‍ക്കും താല്പര്യമാണ് . വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ചിക്കന്‍ സ്റ്റ്യു പരിചയപ്പെടാം

ചേരുവകൾ:

ചിക്കൻ - 1 കിലോഗ്രാം

സവാള - 2 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത്

കാരറ്റ് കഷ്ണങ്ങളാക്കിയത് - 2 എണ്ണം

ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത് - 2 എണ്ണം

തക്കാളി അരിഞ്ഞത് – 1 എണ്ണം

ഗരം മസാല - 1 1/2 ടീസ്പൂൺ

കുരുമുളക് പൊടിച്ചത് - 1 ടീസ്പൂൺ

തേങ്ങയുടെ രണ്ടാം പാൽ - 1 1/2 കപ്പ്

തേങ്ങയുടെ ഒന്നാം പാൽ – അര കപ്പ്

തയാറാക്കുന്ന വിധം:

ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക.

ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് പച്ച മണം മാറി വരുമ്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന സവാള ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് വഴന്നുവരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.

ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കാം. ചിക്കൻ പീസ്, അരടീസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് രണ്ട് മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക.

തേങ്ങയുടെ രണ്ടാംപാൽ ചേർത്ത് ഒരു 15 മിനിറ്റ് വേവിക്കാനായി മാറ്റിവയ്ക്കാം.

നന്നായി വെന്തു വരുമ്പോൾ കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി എന്നിവ കൂടി ചേർത്ത് കൊടുക്കാം.

ഇനി ഇതിലേക്ക് ഒന്നാംപാൽ ചേർത്ത് ഒരു സെർവിങ് ബൗളിലേക്ക് മാറ്റാം.

#making #tasty #chicken #stew #eat #chapati #poori

Next TV

Related Stories
ചക്ക തയ്യാറാക്കിയാലോ?  ഒപ്പം കൂട്ടാൻ  കാന്താരി ചമ്മന്തിയും എടുത്തോളൂ ...

Feb 2, 2025 12:07 PM

ചക്ക തയ്യാറാക്കിയാലോ? ഒപ്പം കൂട്ടാൻ കാന്താരി ചമ്മന്തിയും എടുത്തോളൂ ...

ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക...

Read More >>
സ്വാദിഷ്ടമായ പേരക്ക ജ്യൂസ് തയാറാക്കാം; ആർക്കും ഇഷ്ടമാകും

Jan 29, 2025 09:43 PM

സ്വാദിഷ്ടമായ പേരക്ക ജ്യൂസ് തയാറാക്കാം; ആർക്കും ഇഷ്ടമാകും

രക്തത്തിലെ നിയന്ത്രണം മെച്ചപ്പെടുത്താൻ കഴിവുള്ള പഴമാണ്...

Read More >>
ഗോതമ്പ് പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ; സോഫ്റ്റ് റാഗി പുട്ട് തയാറാക്കാം

Jan 27, 2025 10:00 PM

ഗോതമ്പ് പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ; സോഫ്റ്റ് റാഗി പുട്ട് തയാറാക്കാം

ഡയബറ്റിസ് ഉളളവർക്ക് ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഒരു വിഭവമാണ് റാഗി...

Read More >>
#Pathiri | ചായക്കടയിലെ പൊരിച്ച പത്തിരി, അതേ രുചിയിൽ വീട്ടിൽ തയാറാക്കി നോക്കിയാലോ

Jan 14, 2025 09:08 PM

#Pathiri | ചായക്കടയിലെ പൊരിച്ച പത്തിരി, അതേ രുചിയിൽ വീട്ടിൽ തയാറാക്കി നോക്കിയാലോ

ചായക്ക് കഴിക്കാൻ എന്ത് കടി ഉണ്ടാക്കുമെന്ന് ആവലാതിപ്പെടേണ്ട....

Read More >>
#vattayappam | പഞ്ഞി പോലുള്ള വട്ടയപ്പം തയാറാക്കി നോക്കിയാലോ?

Jan 11, 2025 09:40 PM

#vattayappam | പഞ്ഞി പോലുള്ള വട്ടയപ്പം തയാറാക്കി നോക്കിയാലോ?

പഞ്ഞി പോലെ വട്ടയപ്പം വീട്ടിൽ തയാറാക്കി നോക്കിയാലോ? ഇതാ...

Read More >>
Top Stories