#Pathiri | ചായക്കടയിലെ പൊരിച്ച പത്തിരി, അതേ രുചിയിൽ വീട്ടിൽ തയാറാക്കി നോക്കിയാലോ

#Pathiri | ചായക്കടയിലെ പൊരിച്ച പത്തിരി, അതേ രുചിയിൽ വീട്ടിൽ തയാറാക്കി നോക്കിയാലോ
Jan 14, 2025 09:08 PM | By Jain Rosviya

ചായക്ക് കഴിക്കാൻ എന്ത് കടി ഉണ്ടാക്കുമെന്ന് ആവലാതിപ്പെടേണ്ട. നല്ല സ്വാദുള്ള പൊരിച്ച പത്തിരി വീട്ടിൽ തയാറാക്കാം

ചേരുവകൾ

പത്തിരിപ്പൊടി -1 കപ്പ്

തിളയ്ക്കുന്ന വെള്ളം - ആവശ്യത്തിന്

തേങ്ങ ചിരകിയത് - 2 ടേബിൾസ്പ്പൂൺ

ചെറിയ ജീരകം - ½ ടീസ്പുൺ

എള്ള് - 1 ടീസ്പുൺ

ഉള്ളി - 3 എണ്ണം

ഉപ്പ് ആവശ്യത്തിന്

നെയ്യ് - ½ ടീസ്പുൺ

വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

വലിയൊരു പാനിൽ വെള്ളം, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് നല്ലതുപോലെ തിളയ്ക്കുമ്പോൾ പത്തിരിപ്പൊടി കുറേശ്ശെ ചേർത്ത് വാട്ടികുഴച്ചെടുക്കുക.

വാട്ടിയ പൊടി 5 മിനിറ്റ് അടച്ചു വച്ചശേഷം, തേങ്ങ, ജീരകം, ഉള്ളി എന്നിവ ചതച്ചതും ചേർത്ത് ചുട് പോകും മുൻപ് നല്ലതുപോലെ കുഴച്ചെടുക്കുക.

കുഴച്ച മാവ് ഒരു സെൻറീമീറ്റർ കനത്തിൽ പരത്തി എടുത്തശേഷം പത്തിരിയുടെ ആകൃതിയിൽ മുറിച്ചെടുക്കുക.

തിളച്ച വെളിച്ചെണ്ണയിൽ പത്തിരി ഇട്ടു വറത്തുകോരുക.

ചായയ്ക്കൊപ്പമോ, കറികൂട്ടിയൊ കഴിക്കാം.

#Don #make #another #bite #eat #tea #can #prepare #tasty #Pathiri #home

Next TV

Related Stories
ഇനി തട്ടുകടയിലേക്ക് ഓടേണ്ടാ.....! വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്

Jul 9, 2025 10:10 PM

ഇനി തട്ടുകടയിലേക്ക് ഓടേണ്ടാ.....! വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്

വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്...

Read More >>
ആരും കുടിച്ചു പോകും....! പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?

Jul 8, 2025 10:09 PM

ആരും കുടിച്ചു പോകും....! പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?

പപ്പായ ജ്യൂസ് തയാറാക്കി നോക്കാം...

Read More >>
Top Stories










GCC News






//Truevisionall