#WomensUnder23Twenty20 | വിമൻസ് അണ്ടർ 23 ട്വൻ്റി 20: മേഘാലയയെ തോല്പിച്ച് കേരളം

#WomensUnder23Twenty20 |  വിമൻസ് അണ്ടർ 23 ട്വൻ്റി 20: മേഘാലയയെ തോല്പിച്ച് കേരളം
Jan 10, 2025 08:10 PM | By akhilap

ഗുവാഹത്തി: (truevisionnews.com) വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ മേഘാലയക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം.

104 റൺസിനാണ് കേരളം മേഘാലയയെ തോല്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 52 റൺസിന് ഓൾ ഔട്ടായി

തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായ കേരളത്തെ അനന്യ കെ പ്രദീപും വൈഷ്ണ എം പിയും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. അനന്യ 35 പന്തുകളിൽ നിന്ന് 49 റൺസെടുത്തു. അനന്യക്ക് ശേഷമെത്തിയ ക്യാപ്റ്റൻ നജ്‌ല സി എം സിയും അതിവേഗം സ്കോർ ഉയർത്തി. നജ്‌ല13 പന്തുകളിൽ 30 റൺസുമായും വൈഷ്ണ 49 പന്തുകളിൽ 50 റൺസുമായും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ ബാറ്റിങ് നിരയിൽ ആർക്കും പിടിച്ചു നില്ക്കാനായില്ല.

ആകെ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 20 ഓവറിൽ 52 റൺസിന് മേഘാലയ ഓൾ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ അലീന എം പിയാണ് കേരള ബൗളിംഗ് നിരയിൽ തിളങ്ങിയത്. ഐശ്വര്യ എ കെ മൂന്നും അജന്യ ടി പി രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.

#Womens #Under #23 #Twenty #20 #Kerala #beat #Meghalaya

Next TV

Related Stories
#ChampionsTrophy |  ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ അറിയാം

Jan 17, 2025 08:39 PM

#ChampionsTrophy | ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ അറിയാം

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച...

Read More >>
#nitishkumarreddy | മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി

Jan 14, 2025 04:26 PM

#nitishkumarreddy | മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി

പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ...

Read More >>
#Keralablasters | ഒഡിഷയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

Jan 13, 2025 09:57 PM

#Keralablasters | ഒഡിഷയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

ഈ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേയ്ക്ക്...

Read More >>
#Yogarajsing |'കപിൽ ദേവിനെ വെടിവെച്ച് കൊലപ്പെടുത്താൻ തോക്കുമായി വീട്ടിലേക്ക് പോയി';  വിവാദ പരാമർശവുമായി വീണ്ടും യുവരാജ് സിങ്ങിന്‍റെ പിതാവ്

Jan 13, 2025 08:34 PM

#Yogarajsing |'കപിൽ ദേവിനെ വെടിവെച്ച് കൊലപ്പെടുത്താൻ തോക്കുമായി വീട്ടിലേക്ക് പോയി'; വിവാദ പരാമർശവുമായി വീണ്ടും യുവരാജ് സിങ്ങിന്‍റെ പിതാവ്

കപിൽ ദേവ് ഇന്ത്യയുടെയും നോർത്ത് സോണിന്റെയും ഹരിയാനയുടെയും ക്യാപ്റ്റനായിരിക്കെ കാരണമില്ലാതെ എന്നെ...

Read More >>
#WomensUnder19ODI | വിമൻസ് അണ്ടർ 19 ഏകദിനം; രാജസ്ഥാനെതിരെ അനായാസ വിജയവുമായി കേരളം

Jan 13, 2025 11:12 AM

#WomensUnder19ODI | വിമൻസ് അണ്ടർ 19 ഏകദിനം; രാജസ്ഥാനെതിരെ അനായാസ വിജയവുമായി കേരളം

വിമൻസ് അണ്ടർ 19 ഏകദിനത്തിൽ രാജസ്ഥാനെ 79 റൺസിന് തോല്പിച്ച്...

Read More >>
Top Stories

Entertainment News