കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Jul 30, 2025 06:28 AM | By Jain Rosviya

കാഞ്ഞങ്ങാട് (കാസർകോട്): (www.truevisionnews.com) പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാൾ താമസം. ഒരു മാസം മുൻപു ഗൾഫിലേക്കു കടന്നു. പിതാവാണു പ്രതിയെന്നു കണ്ടെത്തിയ പൊലീസ് ഇയാളോടു നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനിൽ‌ നാട്ടിലേക്കു വരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഒരാഴ്ച മുൻപാണു വീട്ടിൽ പ്രസവിച്ച 15 വയസ്സുകാരിയെ രക്തസ്രാവത്തെ തുടർന്നു കാ‍ഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തെങ്കിലും പ്രതിയാരാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല.

തുടർന്ന്, അന്വേഷണത്തിൽ പിതാവാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. പ്രതിയിൽനിന്ന് ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്‌റ്റ് ചെയ്തത്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.

Kasaragod Father arrested in case of 10th grade student giving birth at home

Next TV

Related Stories
ബസ് പണിമുടക്കുമെന്ന വാശിയിൽ തൊഴിലാളികൾ; പിന്തുണയില്ലെന്ന് ഉടമകളും തൊഴിലാളി യൂണിയനുകളും

Jul 30, 2025 09:17 PM

ബസ് പണിമുടക്കുമെന്ന വാശിയിൽ തൊഴിലാളികൾ; പിന്തുണയില്ലെന്ന് ഉടമകളും തൊഴിലാളി യൂണിയനുകളും

തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിലെ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം , ബസ് പണിമുടക്കുമെന്ന വാശിയിൽ...

Read More >>
'കേക്കും ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട...'; 'ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം' -തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

Jul 30, 2025 08:43 PM

'കേക്കും ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട...'; 'ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം' -തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിനെതിരെ കണ്ണൂർ കരുവഞ്ചാലിൽ കത്തോലിക്കാ...

Read More >>
ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ഭർത്താവിനൊപ്പം യാത്ര; ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Jul 30, 2025 08:03 PM

ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ഭർത്താവിനൊപ്പം യാത്ര; ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു...

Read More >>
പാലക്കാട് വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

Jul 30, 2025 07:39 PM

പാലക്കാട് വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട് വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക്...

Read More >>
തേവലക്കരയിലെ ദുരന്തം: മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം, കെഎസ്ഇബിക്ക് ഇളവില്ല

Jul 30, 2025 06:57 PM

തേവലക്കരയിലെ ദുരന്തം: മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം, കെഎസ്ഇബിക്ക് ഇളവില്ല

തേവലക്കരയിലെ ദുരന്തം മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10...

Read More >>
Top Stories

Entertainment News

//Truevisionall