കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു
Jul 30, 2025 05:57 AM | By Jain Rosviya

ദില്ലി: (www.truevisionnews.com) കാനഡയിൽ വീണ്ടും ചെറു വിമാനാപകടം. അപകടത്തിൽ മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു. ഗൗതം സന്തോഷ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജൂലൈ മാസത്തിൽ ഇത് രണ്ടാം തവണയാണ് കാനഡയിൽ തന്നെ വിമാനാപകടത്തിൽ മലയാളി യുവാവ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഗൗതം സന്തോഷിൻ്റെ മരണം ടൊറോണ്ടോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കോൺസുലേറ്റ് ജനറൽ മലയാളി യുവാവിൻ്റെ മരണം സ്ഥിരീകരിച്ചത്.

മറ്റൊരു സംഭവത്തിൽ, പറന്നുയർന്നതിന് ഏകദേശം 5000 അടി ഉയരത്തിലെത്തിയതിന് തൊട്ടുപിന്നാലെ എഞ്ചിൻ തകരാറിലായ യുണൈറ്റഡ് എയർലൈൻസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. സമയോജിത ഇടപടെലലിൽ വൻ ദുരന്തം ഒഴിവായി. ഇക്കഴിഞ്ഞ ജൂലൈ 25-നാണ് സംഭവം നടന്നത്. വാഷിങ്ടൺ ഡള്ളസ് വിമാനത്താവളത്തിൽ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്. ജർമ്മനിയിലെ മ്യൂണിക്കിലേക്കായിരുന്നു ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പറന്നത്.

5000 അടി ഉയരത്തിലെത്തിയപ്പോൾ വിമാനത്തിന്റെ ഇടതുവശത്തെ എഞ്ചിൻ പെട്ടെന്ന് പ്രവർത്തനരഹിതമായി. ഉടൻതന്നെ പൈലറ്റ് എയർട്രാഫിക് കൺട്രോളിലേക്ക് 'മെയ്‌ഡേ' സന്ദേശം അയച്ചു. അടിയന്തരമായി തിരിച്ചിറങ്ങാൻ അനുമതിയും തേടി. നിറയെ ഇന്ധനവുമായി പറന്നുയർന്ന വിമാനത്തിന് ഉടൻ ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഇന്ധനം പൂർണ്ണമായും കളയേണ്ടതുണ്ടായിരുന്നു. ഇതിനായി വിമാനം ഏകദേശം രണ്ടര മണിക്കൂറോളം വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നു.

ഈ സമയത്ത് ഡള്ളസ് വിമാനത്താവളത്തിലെ മറ്റ് വിമാനങ്ങളുടെ സർവീസുകൾ നിർത്തിവെച്ചു. ഒടുവിൽ, യാതൊരു അപകടവുമില്ലാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. 260 യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സമീപകാലത്ത് ബോയിങ് വിമാനങ്ങൾക്ക് തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 260 പേർ മരിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ടതും ബോയിങ്ങിന്റെ 787 ഡ്രീംലൈനർ വിഭാഗത്തിൽപ്പെട്ട വിമാനമായിരുന്നു.




Another plane crash in Canada Young Malayali pilot killed

Next TV

Related Stories
റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

Jul 30, 2025 09:10 AM

റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ...

Read More >>
ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

Jul 27, 2025 10:12 AM

ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ്...

Read More >>
ധാക്കയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു; ഒരുമരണം, നിരവധി പേർക്ക് പരിക്ക്

Jul 21, 2025 02:30 PM

ധാക്കയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു; ഒരുമരണം, നിരവധി പേർക്ക് പരിക്ക്

ധാക്കയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു...

Read More >>
Top Stories










Entertainment News





//Truevisionall