#NovakDjokovic | ‘ഭ​ക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു’; വിവാദ വെളിപ്പെടുത്തലുമായി നൊവാക് ജോക്കോവിച്ച്

#NovakDjokovic | ‘ഭ​ക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു’; വിവാദ വെളിപ്പെടുത്തലുമായി നൊവാക് ജോക്കോവിച്ച്
Jan 10, 2025 12:27 PM | By VIPIN P V

( www.truevisionnews.com) വിവാദ വെളിപ്പെടുത്തലുമായി മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയൻ‌ ഓപ്പണിൽ‌ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ ദുരനുഭവമാണ് താരം വെളിപ്പെടുത്തിയത്.

2022 ൽ നടന്ന സംഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മെൽബണിൽ വെച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നൊവാക് ജോക്കോവിച്ച് പറയുന്നത്.

കോവിഡ് -19 നെതിരെ വാക്സിനേഷൻ എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു.

ഇതിനെതിരെ ഓസ്‌ട്രേലിയയിൽ നിയമപോരാട്ടം തുടരുന്നതിനിടെ മെൽബണിൽ ഒരു ഹോട്ടലിൽ തങ്ങേണ്ടി വന്നിരുന്നു.

ഇതിനിടെയാണ് ഭക്ഷണത്തിൽ മെർക്കുറി കലർത്തി തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി താരം ആരോപിക്കുന്നത്.

കോവിഡ് വാക്സീൻ സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ പിന്നീട് ഓസ്ട്രേലിയ ജോക്കോവിച്ചിനെ നാടുകടത്തിയിരുന്നു.

ജിക്യു എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നൊവാക് ജോക്കോവിച്ച് ഇക്കാര്യങ്ങൾ പറയുന്നത്. സെർബിയയിൽ കുടുംബത്തെ കണ്ടു മുട്ടിയപ്പോൾ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നു.

ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ തനിക്ക് ചില ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഇതിലാണ് തനിക്ക് വിഷം കലർന്ന ഭക്ഷണം നൽകിയതായി തിരിച്ചറിഞ്ഞതെന്ന് നൊവാക് ജോക്കോവിച്ച് പറഞ്ഞു.

സെർബിയയിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ കൂടിയ അളവിൽ ലെഡിന്റയും മെർക്കുറിയുടെയും അംശം കണ്ടെത്തിയെന്ന് ജോക്കോവിച്ച് പറയുന്നു.

ഇത്രയും അളവിൽ ലെഡിന്റയും മെർക്കുറിയുടെയും ശരീരത്തിലെത്താൻ‌ ഭക്ഷണത്തിലൂടെ മാത്രമേ കഴിയൂ എന്ന് താരം പറയുന്നു.

വിഷയത്തിൽ ആസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെട്ടെങ്കിലും സ്വകാര്യത മാനിച്ച് കൂടുതൽ പ്രതികരിക്കാൻ തയാറായിട്ടില്ല.

ഓസ്ട്രേലിയ പിന്നീട് ജോക്കോവിച്ചിന്റെ വീസ പുനഃസ്ഥാപിച്ചിരുന്നു. ഇതിൽ തനിക്ക് സന്തോഷമുണ്ടെന്ന് താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

11ാം ഓസ്ട്രേലിയൻ ഓപ്പണും 25ാം ഗ്രാൻഡ് സ്ലാം കിരീടവുമാണ് ജോക്കോവിച്ച് ഇത്തവണ ലക്ഷ്യം വെക്കുന്നത്.

ഞായറാഴ്ച മുതലാണ് ഓസ്ട്രേലിയൻ ഓപ്പൺ തുടങ്ങുന്നത്. ഒരു ഗ്രാൻസ്ലാം കിരീടവും ഇല്ലാതെയാണ് ജോക്കോവിച്ച് 2024 അവസാനിപ്പിച്ചത്.

#Tried #kill #poisoning #food #NovakDjokovic #controversial #revelation

Next TV

Related Stories
 '19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

Jul 28, 2025 04:34 PM

'19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ഇന്റർനാഷണൽ മാസ്‌റ്റർ ദിവ്യ ദേശ്‌മുഖിന്...

Read More >>
കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

Jul 27, 2025 12:53 PM

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ...

Read More >>
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
Top Stories










Entertainment News





//Truevisionall