#dandruff | താരനും തലമുടി കൊഴിച്ചിലുമല്ലേ..? എന്നാൽ അത് എളുപ്പം അകറ്റാം; പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

#dandruff | താരനും തലമുടി കൊഴിച്ചിലുമല്ലേ..? എന്നാൽ അത് എളുപ്പം അകറ്റാം; പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...
Jan 10, 2025 09:32 AM | By Athira V

( www.truevisionnews.com) താരനും തലമുടി കൊഴിച്ചിലുമാണ് പലരുടെയും പ്രധാന പ്രശ്നം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. താരനകറ്റാൻ സഹായിക്കുന്ന ചില പൊടികൈകൾ ഒന്ന് നോക്കിയാലോ

വെളിച്ചെണ്ണ

താരൻ അകറ്റാൻ സഹായിക്കുന്ന മികച്ചതാണ് വെളിച്ചെണ്ണ. എന്നാൽ തോന്നിയപോലെ വെളിച്ചെണ്ണ തേക്കാനും പാടില്ല. ആദ്യം ഷാംപൂ തേച്ച് തല കഴുകണം. ശ്രദ്ധിക്കുക ഇതിന് ശേഷം കണ്ടീഷണർ ഉപയോഗിക്കരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച്, മുടി നനവോടെ വിടർത്തുക. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ചൂടുള്ള ഒരു ടവൽ ഉപയോഗിച്ച് മുടി പൊതിയുക. തലയോട്ടിക്ക് ചുറ്റും ചൂടു കൂട്ടാനാണിത്. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. പൂർണമായും എണ്ണമയം നീക്കം ചെയ്യുക. ഇങ്ങനെ ആഴ്‌ചയിൽ രണ്ട് വട്ടം ചെയ്യുന്നത് താരൻ അകറ്റാൻ സഹായിക്കും.

കീഴാർനെല്ലി

കീഴാർനെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനുമുൻപ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കിൽ താരൻ പൂർണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും.

ചെറുനാരങ്ങ

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉപയോഗപ്രദമായ ഒന്നാണ് ചെറുനാരങ്ങ. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. ഇത്തരത്തിൽ ദിവസവും ചെയ്‌താൽ താരൻ വരുന്നത് ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും.

കറ്റാർവാഴയുടെ നീര്

വീടുകളിൽ സുലഭമായി ലഭിക്കുന്ന കറ്റാർവാഴയുടെ നീര് മുടിവളരാനും താരൻ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്‌ത്‌ ശേഷം തലയോട്ടിയിൽ കറ്റാർവാഴയുടെ നീര് നന്നായി തേച്ച്‌പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.

ഉലുവ

ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത ഉലുവ അരച്ചെടുത്ത് രണ്ടുകപ്പ് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി പതിവായി കുളിക്കുന്നതിനു മുൻപായി ഉപയോഗിക്കുക. താരൻ ക്രമേണ മാറികിട്ടും.

ചെമ്പരത്തി

ആഴ്ച്‌ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തല ചെമ്പരത്തിത്താളി തേച്ച് കഴുകുന്നതു താരനെ പ്രതിരോധിക്കും. മാത്രമല്ല എണ്ണ ഉണ്ടാക്കുമ്പോൾ ചെമ്പരത്തിയിലയും ഉപയോഗിക്കാവുന്നതാണ്.

#Dandruff #hairloss #But #it #can #be #easily #removed #Try #these #powders

Next TV

Related Stories
ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

Jul 6, 2025 06:53 PM

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!...

Read More >>
 ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

Jul 5, 2025 03:54 PM

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ...

Read More >>
രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

Jul 4, 2025 04:45 PM

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി...

Read More >>
ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

Jul 4, 2025 06:58 AM

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}