കൊച്ചി: (truevisionnews.com) കാഴ്ചപരിമിതരുടെ ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 13 മുതല്‍ കൊച്ചിയില്‍ നടക്കും.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
വനിതകൾക്കായി സംഘടിപ്പിക്കുന്ന ഈ ക്രിക്കറ്റ് ടൂർണമെന്റ് 12ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.
ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും (സി.എ.ബി.ഐ) ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ കേരളയും(സി.എ.ബി.കെ) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡിന്‍റെ സഹകരണത്തോടെയാണ് നടത്തുന്നത്.
തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ട്, ആലുവ യു.സി കോളജ് ഗ്രൗണ്ട്, കളമശ്ശേരി സെന്‍റ് പോള്‍സ് കോളജ്, അങ്കമാലി ഫിസാറ്റ് കോളജ്, ആലുവ ബ്ലൈൻഡ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
അഞ്ച് ഗ്രൂപ്പിലായി 19 ടീമാണ് പങ്കെടുക്കുന്നത്. സാന്ദ്രാ ഡേവിസാണ് കേരള ടീമിനെ നയിക്കുന്നത്. കേരളത്തില്‍നിന്ന് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ആദ്യ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയാണ് ടൂര്‍ണമെന്‍റിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍. 17ന് സെമിഫൈനലും 18ന് ഫൈനലും നടക്കും.
തൃപ്പൂണിത്തുറയിലെ പാലസ് ഓവലില്‍ വെച്ചാണ് ഫൈനല്‍.
വാര്‍ത്തസമ്മേളനത്തില്‍ ഡബ്ല്യു.ബി.സി.സി സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്‍ട്രി, സി.എ.ബി.കെ വൈസ് പ്രസിഡന്‍റ് എബ്രഹാം ജോര്‍ജ്, ധീരജ് സെക്വയ്റ എന്നിവർ പങ്കെടുത്തു.
#Visually #Impaired #National #T20 #Cricket #Tournament #13 #Kochi
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)