---
title: "#keralaschoolkalolsavam2025 | പത്തൊൻപതാം തവണയും തിരുവാതിര ത്തിളക്കവുമായി എടപ്പാൾ ഡി.എച്ച്.ഒ. എച്ച് എസ് എസ്"
english_title: "#Edappal #DHOHSS #Thiruvathira #nineteenth #time"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261737/edappal-dhohss-thiruvathira-nineteenth-time"
published_at: "2025-01-07T14:30:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ced68cc1c1_thiruvathira.jpg"
keywords: []
---

# #keralaschoolkalolsavam2025 | പത്തൊൻപതാം തവണയും തിരുവാതിര ത്തിളക്കവുമായി എടപ്പാൾ ഡി.എച്ച്.ഒ. എച്ച് എസ് എസ്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി ഹൈ സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡിഎച്ച്ഒഎച്ച്എസ് സ്കൂൾ. 

## Article Content

**തിരുവനന്തപുരം: ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി ഹൈ സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡിഎച്ച്ഒഎച്ച്എസ് സ്കൂൾ. 

പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഹൈ സ്കൂൾ വിഭാഗം തിരുവാതിര കളി മത്സരം ആരംഭിച്ചു. ആദ്യമായി മത്സരിച്ചതും എടപ്പാൾ ഡി എച്ച് ഒ എച്ച് എസ് എസാണ്.

18 വർഷമായി തുടരുന്ന മികവ് ഇക്കുറിയും ആവർത്തിക്കാനായതിൻ്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും.

തൻഹ മെഹസ്, പി.ആര്യ , എം.ആർ. പാർവണ, ശീതൾമനോജ്‌, കെ.എസ്. ക്യഷ്ണ പ്രിയ, ഗൗരി പ്രദീപ്, എം. ആർ. ഗാഥ, എം ആർ, അമേയ , ക്യഷ്ണ ദീപക്, കൃപ ദീപക് എന്നിവർ അടങ്ങുന്ന സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്.

അരുൺ തേഞ്ഞിപ്പലമാണ് നൃത്താധ്യാപകൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261737/edappal-dhohss-thiruvathira-nineteenth-time)