തിരുവനന്തപുരം : ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം നാൾ ഹൈസ്കൂൾ വിഭാഗം നാടക മത്സരങ്ങൾ പുരോഗമിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയോടെ ആറ് നാടകങ്ങൾ പൂർത്തിയായി. ടാഗോർ തിയേറ്ററിൽ നിറഞ്ഞു കവിഞ്ഞ സദസ്സ്. തറയിൽ വരെ കാണികൾ നിറഞ്ഞു. പ്രായഭേദമന്യയുള്ള പ്രേക്ഷകർ.
കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടക പ്രവർത്തകർ. അരങ്ങിൽ നാടകം നിറഞ്ഞാടുങ്ങുമ്പോൾ പ്രേക്ഷകർ ശ്വാസമടക്കി പിടിച്ച് ഇരിക്കുന്നു. ഇടയ്ക്കിടെ ചിരിയുടെ മാലപ്പടക്കങ്ങൾ ആവേശത്തിന്റെ കയ്യടികൾ. ഇടവേളകളിൽ പാട്ടും നൃത്തവും താളവും. സൈറൺ നിറ വിവേചനത്തിനെതിരെയും പ്രകൃതി ചൂഷണത്തി നെതിരെയും വിരൽ ചൂണ്ടിയ നാടകം സൈറ നോട് ആയിരുന്നു തുടക്കം.
നന്മകൾ കുടുംബത്തിൽ നിന്ന് തുടങ്ങി സമൂഹത്തിലേക്ക് പദരണമെന്നും എല്ലാത്തിനും അളവുണ്ടെന്നും പറയുന്ന തിരുവനന്തപുരം ജില്ലയുടെ അളവ് എന്ന നാടകമായിരുന്നു രണ്ടാമത് അരങ്ങിലെത്തിയത്.
ചരിത്രം കെട്ടുകഥയാണെന്ന് പറയുന്ന വർത്തമാന കാലത്ത് ഞങ്ങളതു നാടകമാക്കുകയാണ്. ചരിത്രം അത് നമ്മൾ നെയ്ത നൂലുകൊണ്ടുള്ള നമ്മൾ നൂറ്റ ചരിത്രം. മൂന്നാമത്തെ നാടകം വല പറഞ്ഞു .
നാലാമത്തെ നാടകം തൊഴിലാളി. മലപ്പുറം ജില്ലയിലെ പൊന്നാനി വിജയമാതാ സ്കൂൾ അവതരിപ്പിച്ചു.
തൊഴിലിൻ്റെ മഹത്വം പുതലമുറ ഹാസ്യത്തിൽ ചാലിച്ച് വിളിച്ച് പറഞ്ഞപ്പോൾ ചിരിയുടെ മാലപ്പടക്കം പൊട്ടി . ഒപ്പം ചിന്തയുടെ കൂരമ്പുകൾ മനസ്സുകളിലേക്ക് തുളച്ചു കയറി.
തൊഴിലാളികൾ ഇല്ലാത്ത രാജ്യം സ്വപ്നം കണ്ട രാജാവ്, വൈറ്റ് കോളർ ജോലി മാത്രം സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മാഷ്, എല്ലാം കുട്ടികൾ പൊളിച്ചടക്കി .
കിണറ്റിൽ വീണ് കഴുത്തോളം ചെളിയിൽ മുങ്ങിയ പത്രാസുകാരൻ സതീശനെ പഴയ സഹപാഠികളായ തൊഴിലാളികൾ കിണറ്റിൽ നിന്ന് പുറത്തെടുക്കുന്ന മനോഹരമായ രംഗം. ശരീരംകൊണ്ടും മനസ്സുകൊണ്ടും അധ്വാനിക്കുന്ന തൊഴിലാളികളാണ് രാജ്യത്തിന്റെ സമ്പത്ത് എന്ന കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞ നാടകം പ്രേക്ഷകർ എഴുന്നേറ്റുനിന്ന് കയ്യടിയോടെ സ്വീകരിച്ചു.
നാടകം വല അഞ്ചാമതായി അരങ്ങേറി. ആരു വിലക്കിയാലും ആരു വല വിരിച്ചാലും നാടകം നാട്ടിൽ തന്നെയുണ്ട്.
പുതിയ തലമുറ വിരിചത് സ്നേഹത്തിൻ്റെ വില . ദേശത്തിന് അധിപൻ എട്ടുകാലി ചാത്തൻ. തേനീച്ചകളും കട്ടുറുമ്പും പല്ലിയും എട്ടുകാലിയും കഥാപാത്രങ്ങൾ. ഇഷ്ട്ടമുള്ളവർ ഇഷ്ട്ടം പോലെ ജീവിക്കട്ടെ. കുട്ടികൾ ഉറക്കെ വിളിച്ചു പറയുന്നു .
അധികാരം നിലനിർത്താൻ ചാത്തന്മാർ തമ്മിലടിപ്പിക്കുന്ന കാലത്തെ തോൽപ്പിക്കാൻ കരുതിയിരിക്കണം എന്ന് കുട്ടികൾ നാടകത്തിലൂടെ പറഞ്ഞു വെച്ചു.
കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ശ്വാസം നാടകമാണ് ആറാമതായി അരങ്ങിൽ എത്തിയത്. ബലൂണ് ബാലൻ്റെ കുടുംബത്തിൻ്റെയും ചെല്ലപ്പൻ ആശാരിയും തകർത്തഭിനയം.
പുഴയൂം ഉത്സവ പറമ്പും അരങ്ങിൽ . ജീവിതം ഊതിവീർപ്പിച്ച ബലൂണ് പോലെയാണ് ,അതുവിടർന്നു നിൽക്കുമ്പോൾ കാണാൻ നല്ല ചേല, ചെറിയ ഒരു മുന കൊണ്ട് തട്ടിയാൽ മതി അത് പൊട്ടി പോകും.
നുണകൾ പറഞ്ഞ് ജീവിതം തകർക്കുന്ന നമ്മൾ തോറ്റുപോയെന്ന് സമ്മതിച്ചാൽ നേരിൻ്റെ ശ്വാസം പകരുന്ന ബാലന്റെ മകൻ തിരിച്ചു വരും. അതെ ശ്വാസം കൊടുത്ത ബാലൻ തിരിച്ചുവരുന്നതോടെ നാടകത്തിന് തിരശ്ശീല വീഴുന്നു.
#Dramas #that #clash #with #time #make #the #audience #laugh #and #think