---
title: "#keralaschoolkalolsavam2025 | ഫൈസൽ വഫക്ക് അഭിമാനിക്കാം ; രചിച്ച വരികൾക്ക് രണ്ട് എ ഗ്രേഡ്"
english_title: "#Faisal #Wafa #can #be #proud #Two #Agrades #organized #lines"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261704/faisal-wafa-can-be-proud-two-agrades-organized-lines-new-new-"
published_at: "2025-01-07T12:51:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d36c23d900_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | ഫൈസൽ വഫക്ക് അഭിമാനിക്കാം ; രചിച്ച വരികൾക്ക് രണ്ട് എ ഗ്രേഡ്

> **Lead Summary:** **തിരുവനന്തപുരം : ** ഉറദു കലോത്സവത്തിൽ അധ്യാപകനായ ഫൈസൽ വഫക്ക് അഭിമാനിക്കാം. ചാലിശ്ശേരി ഗവ ഹൈസ്ക്കൂളിലെ ഉറുദു അധ്യാപകനായ ഫൈസൽ വഫ എഴുതിയ വരികൾ ആലപിച്ച രണ്ട് കുട്ടികൾക്ക് ഹയർ സെക്കൻഡറി വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു.

## Article Content

**തിരുവനന്തപുരം : ** ഉറദു കലോത്സവത്തിൽ അധ്യാപകനായ ഫൈസൽ വഫക്ക് അഭിമാനിക്കാം. ചാലിശ്ശേരി ഗവ ഹൈസ്ക്കൂളിലെ ഉറുദു അധ്യാപകനായ ഫൈസൽ വഫ എഴുതിയ വരികൾ ആലപിച്ച രണ്ട് കുട്ടികൾക്ക് ഹയർ സെക്കൻഡറി വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു.

ജി. എച്ച് എസ് എസ് പട്ടാമ്പിയിലെ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ റിസയും മലപ്പുറം പാണക്കാട് ഡിയു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി റിസ്വാന കെ പി ക്കുമാണ് എ ഗ്രേഡ് ലഭിച്ചത്.

ചാപ്പനങ്ങാടി സ്വദേശി ഖാലിദിൻ്റെയും ഫൗസിയുടേയും മകളാണ് റിസ്വാന . കഴിഞ്ഞ വർഷവും റിസ്വാന ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയിരുന്നു.

കൊപ്പം സ്വദേശി ഉസ്മാൻ - നസറത്ത് ദമ്പതികളുടെ മകളാണ് ഫാത്തിമ റിസ. സഹോദരി ഫാത്തിമ ഷെറിനും ഇതേ ഇനത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഉറുദു സംഘ ഗാനത്തിന് വേണ്ടി മലപ്പുറം, വയനാട് ജില്ലാ ടീമുകൾ അവതരിപ്പിച്ച ഗാനങ്ങളും ഫൈസൽ വഫ രചിച്ചതാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261704/faisal-wafa-can-be-proud-two-agrades-organized-lines-new-new-)