തിരുവനന്തപുരം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷമായി ഉറുദു ഗസലിലും ഒപ്പനയിലും എ ഗ്രേഡുമായി ഹെമിൻ സിഷ.

മാപ്പിളപ്പാട്ടിൽ തുടർച്ചയായി രണ്ടാം വർഷമാണ് എ ഗ്രേഡ് നേടുന്നത്. ഡബ്ല്യൂ ഒ എച്ച് എസ് എസ് പിണങ്ങോടിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഈ കലാകാരി.
ഇതേ വിദ്യാലയത്തിലെ അധ്യാപകൻ അബ്ദുൾ സലാമിന്റെയും ജി എച്ച് എസ് എസ് തരിയോടിലെ അധ്യാപിക മറിയം മഹമൂദിന്റെയും മകളാണ്.
ഗസലിൽ നഫ് ല സാജിദിന്റെയും മാപ്പിളപ്പാട്ടിൽ ബാപ്പു കൂട്ടിലിന്റെയും ഒപ്പനയിൽ നാസർ പറശ്ശിനിയുടെയും കീഴിലാണ് പരിശീലനം നേടുന്നത്. സഹോദരി ഡോ. റഷ് അഞ്ജല 2015 ലെ മാപ്പിളപ്പാട്ട്, ഗസൽ വിന്നർ ആയിരുന്നു.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR , TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Wayanad #proud #HeminSisha #achieves #hattrick #Oppana #Urdu #Ghazal
