മുഷ്ടി ചുരുട്ടി പ്രിയ സഖാവിനായി മുദ്രാവാക്യം വിളി; ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂറെടുത്തൊരു വിലാപയാത്ര

മുഷ്ടി ചുരുട്ടി പ്രിയ സഖാവിനായി മുദ്രാവാക്യം വിളി; ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂറെടുത്തൊരു വിലാപയാത്ര
Jul 22, 2025 08:52 PM | By Jain Rosviya

തിരുവനന്തപുരം: ( www.truevisionnews.com) പ്രിയ സഖാവ് വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാനും അഭിവാദ്യം അർപ്പിക്കാനും തലസ്ഥാനത്ത് വന്‍ ജനസാഗരം.ജനത്തിരക്ക് കാരണം വിലാപയാത്ര ആറ് കിലോമീറ്റര്‍ താണ്ടാന്‍ എടുത്തത് മൂന്ന് മണിക്കൂര്‍ സമയമാണ്. വിലാപയാത്ര പള്ളിപ്പുറം എത്തിനില്‍ക്കുമ്പോഴും തൊണ്ടയിടറാതെ അണികള്‍ മുഷ്ടി ചുരുട്ടി പ്രിയ സഖാവിനായി നിര്‍ത്താതെ മുദ്രാവാക്യം വിളിക്കുകയാണ്.

ആലപ്പുഴയിലെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്ക് ഇന്ന് വൈകിട്ടോടെ വി എസിനെ എത്തിക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അന്ത്യയാത്രയില്‍ പങ്കുചേരാന്‍ ജനസാഗരം ഒഴുകിയെത്തിയതോടെ ഇനിയും വൈകുമെന്നത് വ്യക്തമായി. ആലപ്പുഴയിലെ വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.

കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസ്സിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വിഎസ്സിന്.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

vs achuthanandans mourning procession that took three hours to cover six kilometers

Next TV

Related Stories
സഖാവിനരികിൽ അന്ത്യവിശ്രമം; വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികിൽ വിഎസ്‌ അസ്ഥികൾ പൂക്കുന്ന വലിയ ചുടുകാടിലേക്ക്

Jul 22, 2025 11:18 PM

സഖാവിനരികിൽ അന്ത്യവിശ്രമം; വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികിൽ വിഎസ്‌ അസ്ഥികൾ പൂക്കുന്ന വലിയ ചുടുകാടിലേക്ക്

വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികിൽ വിഎസ്‌ അസ്ഥികൾ പൂക്കുന്ന വലിയ...

Read More >>
വിഎസ് മജീഷ്യനായപ്പോൾ; ജനക്കൂട്ടത്തിന് കാണിച്ച മാന്ത്രിക പ്രകടനം ഇന്നും മറക്കാതെ വടകരക്കാർ

Jul 22, 2025 10:50 PM

വിഎസ് മജീഷ്യനായപ്പോൾ; ജനക്കൂട്ടത്തിന് കാണിച്ച മാന്ത്രിക പ്രകടനം ഇന്നും മറക്കാതെ വടകരക്കാർ

ജനക്കൂട്ടത്തിന് കാണിച്ച മന്ത്രിക പ്രകടനം ഇന്നും മറക്കാതെ...

Read More >>
നഷ്ടമായത് കാവലാളിന്റെ കരുതൽ; വി എസിന്റെ വിലാപയാത്രക്കും പൊതുദര്‍ശനത്തിനും മുന്നൊരുക്കം, അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ സംഘം

Jul 22, 2025 10:36 PM

നഷ്ടമായത് കാവലാളിന്റെ കരുതൽ; വി എസിന്റെ വിലാപയാത്രക്കും പൊതുദര്‍ശനത്തിനും മുന്നൊരുക്കം, അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ സംഘം

ആലപ്പുഴയിലെ വിലാപയാത്രക്കും പൊതുദര്‍ശനത്തിനും മുന്നൊരുക്കം, അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ...

Read More >>
അവസാനമായി ഒരു നോക്ക് കാണാന്‍; വി എസിനെ കാത്ത് വേലിക്കകത്ത് വീട്, ഒരുക്കങ്ങളെല്ലാം സജ്ജം

Jul 22, 2025 08:33 PM

അവസാനമായി ഒരു നോക്ക് കാണാന്‍; വി എസിനെ കാത്ത് വേലിക്കകത്ത് വീട്, ഒരുക്കങ്ങളെല്ലാം സജ്ജം

വി എസിനെ കാത്ത് വേലിക്കകത്ത് വീട്, ഒരുക്കങ്ങളെല്ലാം...

Read More >>
 എങ്ങും നിലയ്ക്കാത്ത മുദ്രാവാക്യം, വിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്; നെഞ്ചിലുറച്ച നേതാവിനെ കാണാൻ വീഥികളിൽ ആയിരങ്ങൾ

Jul 22, 2025 07:47 PM

എങ്ങും നിലയ്ക്കാത്ത മുദ്രാവാക്യം, വിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്; നെഞ്ചിലുറച്ച നേതാവിനെ കാണാൻ വീഥികളിൽ ആയിരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാര്യവട്ടം കഴിഞ്ഞ് കഴക്കൂട്ടത്തേക്ക്...

Read More >>
'വി.എസിന്റെ സംഭാവനകൾ ആർക്കും മറക്കാനാവില്ല, സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യൻ' -എം.എ ബേബി

Jul 22, 2025 06:51 PM

'വി.എസിന്റെ സംഭാവനകൾ ആർക്കും മറക്കാനാവില്ല, സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യൻ' -എം.എ ബേബി

സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യനായിരുന്നു വി.എസ് എന്ന് എം.എ ബേബി...

Read More >>
Top Stories

//Truevisionall