തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡുമായി റൊമാ രാജീവൻ.
ലിറ്റിൽ ഫ്ലവർ ഇ എം എച്ച് എസ് എസ് ഇടവ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കി.
കൗമാര കുരുന്നുകൾ അരങ്ങ് തകർക്കുന്ന കലോത്സവ വേദിയിൽ വാശിയേറിയ പോരാട്ടം തുടരുകയാണ്.
ലങ്കയിൽ നിന്നും സീതയെ രാമൻ രക്ഷിക്കുന്ന രാമായണ കഥയുമായാണ് റോമ കുച്ചിപ്പുടി വേദിയിൽ അരങ്ങ് തകർത്തത്.
കലാപ്രേമികൾ ഏറെ അക്ഷമയോടെ കണ്ടിരുന്ന മത്സരം കൂടിയായിരുന്നു ഇത്.
മൂന്ന് വർഷത്തോളമായി കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ ഇനത്തിൽ കലോത്സവ വേദിയിൽ സ്ഥിരം സാന്നിധ്യമായ റോമ വിജയവുമായാണ് ഇക്കുറിയും മടങ്ങുന്നത്.
കരംകുളം ബിജുവിന്റെ ശിക്ഷണത്തിൽ പതിനൊന്ന് വർഷമായി നൃത്തം അഭ്യസിക്കുന്നു.
തിരുവനന്തപുരം ഇടവ സ്വദേശിയായ രാജീവൻ, റീബ രാജീവൻ ദമ്പതികളുടെ മകളാണ്.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Ananthapuri #NatyaLaiya #RomaRajeev on Kuchipudi #stage #with #Ramayana #story