#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ

#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ
Jan 7, 2025 10:26 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) യുദ്ധവിരുദ്ധ സന്ദേശത്തിൽ ഊന്നിയ വിഷയം മൂകാഭിനയമായി അവതരിപ്പിച്ച് ശ്രദ്ധേയനായിരിക്കുകയാണ് നാരായൺ ലാൽ.

ലോകത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായാണ് ഹിറ്റ്ലർ അറിയപ്പെടുന്നത്. ഇതേ ഹിറ്റ്ലർ ബാല്യകാലത്ത് ചിത്രരചന പഠിക്കുവാനായി ശ്രമിച്ചിരുന്നെങ്കിൽ പോലും അവിടെ നിന്നെല്ലാം തന്നെ പിന്തള്ളപ്പെടുകയായിരുന്നു.

അന്ന് ബാലനായിരുന്നു ഒരു ചിത്രകാരനായി മാറിയിരുന്നെങ്കിൽ ക്രൂരനായ ഒരു സ്വേച്ഛാധിപതിയായി മാറില്ലായിരുന്നു എന്ന ആശയത്തിലൂന്നിയാണ് നാരായൺ ലാൽ എന്ന കൊച്ചു മിടുക്കൻ മൂകാഭിനയം അവതരിപ്പിച്ച് എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുന്നത്.

ഓരോ കുട്ടിയിലും നൈസർഗികമായ കഴിവുകൾ ഉണ്ട്. അത് കൃത്യമായ പിന്തുണ നല്കി വളർത്തിയെടുത്താൽ അവരിൽ ക്രിമിനൽ സ്വഭാവം വളരുന്നത് തടയാൻ സാധിക്കും എന്ന ആശയം മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് നാരായൺ കൊല്ലം എസ് ബി എച്ച് എസ് എസ് ക്ലാപ്പന സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

കഴിഞ്ഞ രണ്ടുവർഷം തുടർച്ചയായി യുപി തലത്തിൽ മോണോ ആക്ടിനും നാടകത്തിനുമായി എ ഗ്രേഡ് നേടിയിട്ടുണ്ട്

ബിജു മാഞ്ഞാണി യുടെ പരിശീലനത്തിലാണ് മൂകാഭിനയം അവതരിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 30 വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്.

2021 ൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് സംസ്ഥാന തലത്തിൽ നാടക വിഭാഗത്തിൽ മത്സരിപ്പിച്ചിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ടീമുകൾക്ക് നാടക പരിശീലനം നല്കിയിട്ടുണ്ട്. ഇദ്ദേഹം റവന്യു വകുപ്പ് ഉദ്യോഗസ്ഥനാണ്.

#NarayanLal #brought #anti #war #message

Next TV

Related Stories
#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

Jan 8, 2025 01:18 PM

#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

സ്കൂൾ കലോത്സവത്തിൽ ഇത് രണ്ടാം തവണയാണ് മത്സരിക്കുന്നത്....

Read More >>
 #keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

Jan 8, 2025 01:17 PM

#keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

രണ്ടാം ക്ലാസ് മുതൽ മോണോ ആക്ടിൽ മികവ് തെളിയിക്കുന്ന ഋതിക കുച്ചിപ്പുടിയിലും പ്രാവീണ്യം...

Read More >>
#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

Jan 8, 2025 01:14 PM

#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

ചൂരൽമല ദുരന്തത്തെ കലോത്സവ വേദിയിൽ അവതരിപ്പിച്ചാണ് നിഷാൻ ശ്രദ്ധ...

Read More >>
#keralaschoolkalolsavam2025  | വേറിട്ട കാഴ്ച്ച; നിമിഷ നേരം കൊണ്ട് അവർ ചിത്രങ്ങൾ വരയ്ക്കും

Jan 8, 2025 01:08 PM

#keralaschoolkalolsavam2025 | വേറിട്ട കാഴ്ച്ച; നിമിഷ നേരം കൊണ്ട് അവർ ചിത്രങ്ങൾ വരയ്ക്കും

മത്സരാർത്ഥികൾക്ക് സൗജന്യമായി ചിത്രം വരച്ച് കൊണ്ടും മറ്റുള്ളവരിൽ നിന്നും ചെറിയ തുക ഈടാക്കുകയുമായാണ് ചിത്രം...

Read More >>
 #keralaschoolkalolsavam2025 | തബലയിൽ കൊട്ടിക്കയറി നവനീത്

Jan 8, 2025 11:45 AM

#keralaschoolkalolsavam2025 | തബലയിൽ കൊട്ടിക്കയറി നവനീത്

പത്താം ക്ലാസ് വിദ്യാർത്ഥിയായ നവനീത് നാലുവർഷത്തോളമായി കണ്ണൻ കുന്നംകുളം എന്ന ഗുരുവിന്റെ ശിക്ഷണത്തിൽ തബലയിൽ പ്രാവീണ്യം...

Read More >>
#keralaschoolkalolsavam2025 | ഭരതനാട്യത്തിൽ നവനീതിന് രണ്ടാം വട്ടവും എ ഗ്രേഡ്

Jan 8, 2025 10:33 AM

#keralaschoolkalolsavam2025 | ഭരതനാട്യത്തിൽ നവനീതിന് രണ്ടാം വട്ടവും എ ഗ്രേഡ്

കോട്ടയം മുട്ടുച്ചിറ ഹോളിഗോസ്റ്റ് ബോയ്സ് എച്ച്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നവനീത് ആർ.എൽ....

Read More >>
Top Stories