തിരുവനന്തപുരം: ( www.truevisionnews.com) നാലാഞ്ചിറ സർവോദയ സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം കോൽക്കളി ടീമിന് ഇത്തവണത്തെ കലോത്സവം വെറുമൊരു മത്സരം ആയിരുന്നില്ല.
അവർക്ക് പറയാനുള്ളത് ഒരു ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ്. ചാരത്തിൽ നിന്ന് ഉയർന്നുവന്ന ഫീനിക്സ് പക്ഷികളുടെ കഥ. കഴിഞ്ഞ ജില്ലാ മത്സരത്തിൽ ആറ്റിങ്ങൽ സ്കൂളിലെ വേദിയിൽ മത്സരം തുടങ്ങി എട്ടു മിനിറ്റിനു ശേഷം കുട്ടികൾ പരസ്പരം കാലിടറി വീണു.
അന്ന് ആ സ്റ്റേജിൽ നിന്നും കണ്ണീരുമായി 12 കുട്ടികൾ ഇറങ്ങിപ്പോയത് ബി ഗ്രേഡുമായാണ്.
എന്നാൽ ഇത്തവണ അവർ ഉപജില്ലയും ജില്ലയും കടന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദിയിൽ നിന്ന് മടങ്ങുന്നത് എ ഗ്രേഡുമായാണ്. കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ആകുമ്പോഴേക്കും സർവോദയ ടീമിന് 5 എ ഗ്രേഡാണ് ലഭിച്ചത്.
53 വർഷങ്ങൾക്ക് ശേഷമാണ് സർവോദയയ്ക്ക് ഇത്രയും മെഡലുകൾ ലഭിക്കുന്നത്, സ്കൂൾ പ്രിൻസിപ്പൽ ആയ ഡോ.ഷെർളി സ്റ്റ്യൂവാർട്ടിന്റെ പൂർണ്ണ പിന്തുണയാണ് ഈ വിജയത്തിന്റെ പിന്നിൽ എന്നും അധ്യാപകരായ ഹരികൃഷ്ണൻ സാറും, സ്വപ്ന ടീച്ചറും പറയുന്നു.
തിരുവനന്തപുരം സ്വദേശികളായ നിസാമിന്റെയും അഫ്സലിന്റെയും കീഴിൽ ആറ് മാസത്തെ കഠിന പരിശീലനത്തിനു ശേഷമാണ് ടീം കലോത്സവത്തിൽ പങ്കെടുത്തത്.
Article by Athira Krishna S R
ICJ Calicut Press Club 7736986634
#Sarvodaya #kolkali #team #as #phoenixes