തിരുവനന്തപുരം : ( www.truevisionnews.com) സങ്കട കടൽ കടന്ന് അഞ്ച് കലോത്സവ വർഷങ്ങൾ പൂർത്തിയാക്കി പ്രത്യുഷ് ഇത്തവണ സ്കൂൾ കലോത്സവങ്ങളോട് വിട പറയും .
കലോത്സവത്തിൽ പങ്കെടുക്കാൻ പണമില്ലാതെ വിഷമിക്കുന്ന പ്രത്യുഷിൻ്റെയും കുടുംബത്തിൻ്റെയു ബുദ്ധിമുട്ടുകൾ മാധ്യമ വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ൽ കോഴിക്കോട് സംസ്ഥാന കലോത്സവം നടക്കുന്നതിനിടെയാണ് ഏറെ പ്രിയപ്പെട്ട അച്ഛമ്മയെ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്നുണ്ടായ അപ്രതീക്ഷിത വിയോഗവും ഏവരെയും കണ്ണീരിൽ അലിയിക്കുന്ന കാഴ്ചകളായിരുന്നു.
ജീവിത ദുഃഖങ്ങൾ പ്രത്യുക്ഷിനെ തളർത്തിയെങ്കിലും നിശ്ചയദാർഢ്യം കൈമുതലാക്കി കലോത്സവ വേദിയിലേക്ക് തിരിച്ചുവരികയായിരുന്നു.
അധ്യാപകരും സു മനസ്സുകളും നിറഞ്ഞ മനസ്സോടെ കൂടെ നിന്നതോടെ പ്രത്യുഷ് അഞ്ച് വർഷം കലോത്സവ വേദിയിൽ നിറഞ്ഞാടി. ഭരതനാട്യം , കുച്ചുപ്പുടി, കേരള നടനം, ഓട്ടം തുള്ളൽ എന്നീ ഇനങ്ങളിൽ അഞ്ച് വർഷങ്ങളിലായി എ ഗ്രേഡ് നേടി കോഴിക്കോടിൻ്റെ അഭിമാന താരമായി മാറി.
8 ാം ക്ലാസിൽ പഠിക്കുമ്പോൾ തൃശൂർ കലോത്സവത്തിലൂടെയാണ് സംസ്ഥാന കലോത്സവത്തിന് തുടക്കം കുറിച്ചത്. നാട്യശ്രീ സുനീഷ് പാലത്താണ് പരിശീലനം നൽകിയത്. നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.
അധ്യാപകനായ രഞ്ജിത്ത് മാഷ് കലാ പ്രവർത്തനങ്ങൾക്ക് സർവ്വ പിന്തുണയും നൽകിയിരുന്നു. ദേശീയ സ്കൂൾ കലോത്സവമായ കലാ ഉത്സവിൽ നാഗകാളി തെയ്യം അവതരിപ്പിച്ച് എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണ കേരള നടനം മത്സരത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.
പാശുപാതാസ്ത്രത്തിന് വേണ്ടി ശിവ ഭഗവാനെ പ്രാർത്ഥിച്ച് കൊണ്ട് തപസ്സ് ചെയ്യുന്ന അർജുനെയാണ് അവതരിപ്പിച്ചത്. നാളെ കുച്ചിപ്പുടിയിലും മത്സരമുണ്ട്. എരവന്നൂർ സ്വദേശി പ്രശാന്തിൻ്റെയും ദിഷയുടേയും മകനാണ്.
10 ാം ക്ലാസുകാരനായ സഹോദരൻ പ്രയാഗ് കലോത്സവ വേദികളിൽ സജീവമാണ്. ഇത്തവണ ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തം അവതരിപ്പിച്ചുണ്ട്. ബേക്കറി തൊഴിലാളിയായ പ്രശാന്ത് വളരെ ബുദ്ധിമുട്ടിയാണ് മക്കളുടെ കലോത്സവ ആവശ്യങ്ങൾക്ക് വേണ്ടി പണം കണ്ടെത്തുന്നത്.
Article by RIJIN MK KALLACHI
MCJ ( MASTER OF COMMUNICATION & JOURNALISM) Associate editor In truevision Digital Media 15 year experience in various media institutions Former editorial assistant in THe Youth monthly magazine Former sub editor IN THEJAS DAILY Former REPORTER IN Janayugam DAILY Former sub editor IN KERALA KAUMUDI DAILY Former REPORTER IN Kerala Bhooshanam DAILY Former REPORTER IN Doordarshan news malayalam FORMER sub editor IN Information Public Relations Department (IPRD)
#Pratyush #kicks #off #Ananthapuri #arts #festival #KeralaNatanam #Agrade #competition #Kuchupudi #tomorrow