തിരുവനന്തപുരം: ( www.truevisionnews.com) മൂന്നാം ദിനത്തിൽ കലോത്സവ നഗരിയിൽ കണ്ണൂർ കരുത്ത്. 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിനം അന്ത്യത്തിലേക്ക് കടക്കുമ്പോള്‍ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിച്ച് പോരാട്ടം തുടരുകയാണ്.
കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മിലാണ് പോയിന്റ് നിലയില്‍ മുന്നിലെത്താന്‍ വാശിയേറിയ മത്സരം നടക്കുന്നത്.
പകുതിയിലേറെ മത്സരങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ 645 പോയിന്റുമായി കണ്ണൂരാണ് മുന്നില്‍. 640 പോയിന്റുമായി തൃശൂരും634 പോയിന്റുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്.
സ്കൂൾ തലത്തിൽ ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കന്റ്റി സ്കൂൾ 103 പോയന്റുമായി മുന്നേറുകയാണ്. 77 പോയന്റുമായി എം കെ എൻ എം എച്ച് എസ് സ്കൂൾ കുമാരമംഗലം ഇടുക്കിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
കലോത്സവ വേദികളിൽ വർഷങ്ങളായി മികച്ച മുന്നേറ്റം സൃഷ്ടിക്കുന്ന പ്രമുഖ സ്കൂളാണ് ആലത്തൂർ ബി എസ് എസ്.
ഒന്നാം വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഭരത നാട്യവും ഹൈ സ്കൂൾ വിഭാഗം ആൺ കുട്ടികളുടെ നാടോടിനൃത്തം തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് ഇന്ന് വേദികൽ അരങ്ങേറിയത്.
#To #get #excited #Swarna #Cup #arc #Kannur #power #Kalotsava #city #third #day