തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥി ശിവാനി ബി. നായർ ഇംഗ്ലീഷ് സാഹിത്യ രചനാ മത്സരങ്ങളിൽ ഇരട്ട വിജയം നേടി.
ഉപന്യാസ 'രചന, കഥാ രചന എന്നീ ഇനങ്ങളിലാണ് ഈ മിടുക്കി എ ഗ്രേഡ് കരസ്ഥമാക്കിയത്.
ഒഴിവ് സമയങ്ങൾ വായനക്കായി മാറ്റി വെക്കുന്ന ശിവാനിയുടെ റോൾ മോഡൽ ഫാൻ്റസി സയൻസ് ഫിക്ഷൻ അമേരിക്കൻ എഴുത്തുകാരനായ ബ്രാണ്ടൺ സാൻഡർസൺ ആണ്.
ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ ശിവാനി പങ്കെടുക്കുന്നത്. പഠനത്തിലും ഏറെ മിടുക്കിയായ ശിവാനി ബി നായർ മുൻ ആർമി ഉദ്യോഗസ്ഥനായ ബിജീഷ് എം.കെയുടെയും നീന ബിജീഷിൻ്റെയും മകളാണ്.
#Shivani #star #English #literature